CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 5 Seconds Ago
Breaking Now

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, ക്രിസ്മസ് കേക്ക് ചലഞ്ച്, ക്രിസ്തുമസ് ട്രീ അലങ്കാര മത്സരം; വിപുലമായ പരിപാടികളുമായി സമീക്ഷ യുകെ

വിവിധ ഏരിയാ കമ്മിറ്റികളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഡിസംബര്‍ 31ഓടെ പൂര്‍ത്തീകരിക്കും.

യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സാമൂഹികവും ജീവകാരുണ്യപരവുമായ മാനം നല്‍കുന്നതിനുമായി സമീക്ഷ യുകെ മൂന്ന് ദേശീയതല പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ദേശീയ പ്രസിഡന്റ് ബൈജു നാരായണന്റെ അധ്യക്ഷതയില്‍ നവംബര്‍ 25ന് ചേര്‍ന്ന ദേശീയ കമ്മിറ്റി യോഗത്തിലാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിനും ക്രിസ്തുമസ് കേക്ക് ചലഞ്ചും ദേശീയ ക്രിസ്മസ് ട്രീ അലങ്കാര മത്സരവും സംഘടിപ്പിക്കുന്നതിനും തീരുമാനമായത്.

സംഘടനയ്ക്ക് കരുത്തേകാന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

യുകെയിലുടനീളം സമീക്ഷ യുകെയുടെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ശക്തിപ്പെടുത്തും. കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും സംഘടനയുടെ ഭാഗമാക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കും.

വിവിധ ഏരിയാ കമ്മിറ്റികളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഡിസംബര്‍ 31ഓടെ പൂര്‍ത്തീകരിക്കും.

സ്‌നേഹത്തിന്റെ മധുരം പങ്കിടാന്‍ ക്രിസ്തുമസ് കേക്ക് ചലഞ്ച്

സ്‌നേഹത്തിന്റെ മധുരം പങ്കിടാം; കാരുണ്യത്തിന്റെ കൈത്താങ്ങാകാം എന്ന സന്ദേശവുമായി സമീക്ഷ UK ഈ വര്‍ഷവും ക്രിസ്തുമസ് കേക്ക് ചലഞ്ച് സംഘടിപ്പിക്കുന്നു.

 

ക്രിസ്മസിന്റെ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

 

Viswas ബ്രാന്‍ഡിന്റെ പ്ലം കേക്ക്, ഡേറ്റ്‌സ് ആന്‍ഡ് കാഷ്യൂ കേക്ക്, ജാക്ക്ഫ്രൂട്ട് കേക്ക് എന്നീ മൂന്ന് ഇനങ്ങളാണ് ഈ വര്‍ഷത്തെ കേക്ക് ചലഞ്ചിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

 

നവംബര്‍ 30 മുതല്‍ സമീക്ഷ UKയുടെ വിവിധ യൂണിറ്റുകള്‍ മുഖേന കേക്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഡിസംബര്‍ 5നകം കേക്കുകളുടെ വിതരണം പൂര്‍ത്തീകരിക്കും.

 ക്രിസ്തുമസ്  ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ ദേശീയ ക്രിസ്തുമസ് ട്രീ അലങ്കാര മത്സരം.

 

കുടുംബങ്ങളുടെ സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും ക്രിസ്മസ് ആഘോഷങ്ങളില്‍ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സമീക്ഷ യുകെ  ദേശീയതലത്തില്‍ ക്രിസ്മസ് ട്രീ അലങ്കാര മത്സരം സംഘടിപ്പിക്കുന്നു.

 

യുകെയില്‍ താമസിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സമീക്ഷ bpsIഅംഗത്വം നിര്‍ബന്ധമല്ല. അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ ഫോട്ടോ ഓണ്‍ലൈനായി സമര്‍പ്പിച്ചുകൊണ്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

 

മത്സരത്തില്‍ പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല.

 

വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.

 

ഒന്നാം സമ്മാനം - £201

 

രണ്ടാം സമ്മാനം - £101

 

മൂന്നാം സമ്മാനം - £51

 

ഡിസംബര്‍ 20 വരെ മത്സരത്തിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം. ക്രിസ്മസ് തലേന്നായ ഡിസംബര്‍ 24ന് വിജയികളെ പ്രഖ്യാപിക്കും.

 

മത്സരത്തിന്റെ വിശദമായ നിയമാവലിയും രജിസ്‌ട്രേഷന്‍ ലിങ്കും സമീക്ഷ UKയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങള്‍ മുഖേന പ്രസിദ്ധീകരിക്കും.

 

സ്‌നേഹവും സൗഹൃദവും സഹകരണവും കാരുണ്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ പരിപാടികളില്‍ യുകെയിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് സമീക്ഷ UK ദേശീയ പ്രസിഡന്റ് ബൈജു നാരായണനും ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാറും അഭ്യര്‍ത്ഥിച്ചു.

Adv. Dilip Kumar

National secretary

സമീക്ഷ UK ദേശീയ കമ്മിറ്റി

28 നവംബര്‍ 2026

 




കൂടുതല്‍വാര്‍ത്തകള്‍.