CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 39 Seconds Ago
Breaking Now

പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വീഡിയോ ബുക്ക്‌ "വചനത്തിലെ അമ്മ" വിഗന്‍ പ്രയര്‍ഗ്രൂപ്പ്‌ പുറത്തിറക്കി

ദൈവമാതാവായി ചരിത്രത്തില്‍ ജീവിക്കുകയും സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെടുകയും ചരിത്രത്തിന്റെ ഈ നിമിഷത്തിലും നമ്മുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന കര്‍മ്മനിരതയായ വ്യക്തിസാന്നിദ്ധ്യമായ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള വീഡിയോ ബുക്ക്‌  വിഗന്‍ പ്രയര്‍ഗ്രൂപ്പ്‌ പുറത്തിറക്കി. ക്രൈസ്തവ വിശ്വാസ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തെക്കുറിച്ച് ബൈബിളിന്റെയും സഭാ പിതാക്കൻമാരുടെ പ്രബോധനങ്ങളുടെയും  അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ വീഡിയോ ബുക്ക്‌ ഇപ്പോൾ    യൂട്യൂബില്‍ ലഭ്യമാണ്‌.

കത്തോലിക്കാ സഭയിലെ പരിശുദ്ധ കന്യകാമറിയത്തോടുള്ള വണക്കത്തെയും ജപമാലയെയും കുറിച്ച്‌ വിശ്വാസികളിലും മറ്റ്‌ സഭാവിഭാഗങ്ങളിലും നിലനില്‍ക്കുന്ന സംശയങ്ങള്‍ക്ക്‌ വ്യക്തമായി ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി നല്‍കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ബുക്ക്‌ എന്നാ പുത്തന്‍ ആശയമായിട്ടാണ്‌ വിഗന്‍പ്രയർ ഗ്രൂപ്പ്‌ ഈ വീഡിയോ ബുക്ക്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ഗ്രാഫിക്‌സിന്റെയും സംഗീതത്തിന്റെയും സഹായത്തോടെ സഭയുടെ ആഴമേറിയ പ്രബോധനങ്ങള്‍ വിശ്വാസികളിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ്‌ വചനത്തിലെ അമ്മ എന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത്‌.

ഇതിന്റെ ഡിവിഡികളും ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌

വിഗന്‍ പ്രയര്‍ഗ്രൂപ്പ്‌ : 01942 200467, 07540467290




കൂടുതല്‍വാര്‍ത്തകള്‍.