നാളെ മെത്രാഭിഷേകത്തിന്റെ 46 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ ഇംഗ്ലണ്ട് പ്രാര്‍ത്ഥനാശംസകളും നാളെ പ്രത്യേക പ്രാര്‍ത്ഥനാ ദിനമായും ആചരിക്കുന്നു.
1928 സെപ്റ്റംബര്‍ 11ന് ഭൂജാതനായ മാര്‍ കുര്യാക്കോസ് കുന്നശേരി 1955 ഡിസംബര്‍ 21ന് റോമില്‍ നിന്നും പൗരോഹിത്യം സ്വീകരിക്കുകയും സിവില്‍ ആന്‍ഡ് കാനോന്‍ ലോയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു.
1968 ഫെബ്രുവരി 24ന് തിരുഹൃദയകുന്ന് ദേവാലയത്തില്‍ ഓറിയന്റല്‍ സഭയുടെ പ്രിഫെക്ട് ആയ കാര്‍ഡിനല്‍ മാക്‌സ്മില്യനില്‍ നിന്നും മെത്രാഭിഷേകം സ്വീകരിച്ചു. മാര്‍ തോമസ് തറയില്‍ വിരമിച്ചതിനെ തുടര്‍ന്ന് 1974 മെയ് 5ന് കോട്ടയം രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു.
ആത്മീയ - ഭൗതീക വളർച്ചക്ക് ഗതിവേഗം വളർത്തിയതിനോടൊപ്പം ക്നാനായ പാരമ്പര്യ ആചാരാനുഷ്ടാനങ്ങളിൽ മുറുകെപിടിച്ച് രൂപതയെ ശക്തിപ്പൂർവ്വം നയിച്ച മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് പ്രാർത്ഥനാശംസകൾ നേരുന്നതായി കെ.സി.സി.എന്‍.ഇ കോ - ഓർഡിനേറ്റർ അലക്സ് പള്ളിയമ്പിൽ പറഞ്ഞു.