കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തെ ട്രോളി വിക്കിപീഡിയയും പൂമരം സിനിമ റിലീസിനെ കുറിച്ച് മാര്‍ച്ച് 2018 എന്നും ബ്രാക്കറ്റില്‍ 'അറിയില്ല ആര്‍ക്കുമറിയില്ല' എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിക്കിപീഡയ ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബ്രാക്കറ്റിലെ വിവരണം നീക്കം ചെയ്തിട്ടുണ്ട്.
സോഷ്യല്‍മീഡിയയുടെ കളിയാക്കല്‍ കൂടിയതോടെയാണ് ചിത്രം മാര്‍ച്ച് 9ന് തിയറ്ററിലെത്തുമെന്ന് താരം പ്രഖ്യാപിച്ചത്. എന്നാല്‍ വീണ്ടും റിലീസിങ് മാറ്റുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് .