മലയാളത്തിലെ താരസംഘടനയായ അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്ന നിലപാടെന്ന് നടന്‍ ജയന്‍ ചേര്‍ത്തല. റീത്ത് നല്‍കിയത് വലിയ പാഠമാണ്. ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്, അന്നാണ് മനസ്സിലാക്കിയതെന്നും ജയന്‍ ചേര്‍ത്തല അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു. സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ പീഡന ആരോപണം ഉയര്‍ന്നപ്പോള്‍ എറണാകുളം ലോ കോളജിലെ വിദ്യാര്‍ത്ഥികളാണ് ''അച്ഛനില്ലാത്ത അമ്മ ' റീത്തുമായി ഓഫീസിലെത്തിയത്.
അതേസമയം 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു അമ്മയുടെ വാര്‍ഷിക പൊതുയോഗം നടന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മറ്റ് താരങ്ങള്‍. 25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു അമ്മയിലെ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിയുന്നു എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.