വിവാഹം കഴിയ്ക്കാന്‍ റിയാലിറ്റി ഷോ നടത്തുന്ന ആര്യയെ കളിയാക്കി സോഷ്യല്‍മീഡിയ. ജീവിതത്തിലെ പ്രധാന തീരുമാനം തമാശയാക്കുന്നത് ശരിയല്ലെന്ന് നിരവധി പേര്‍ പറയുന്നു. കളേഴ്‌സ് ടിവി സംഘടിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന പേരുള്ള റിയാലിറ്റി ഷോയിലൂടെയാണ് ആര്യ വിവാഹം കഴിക്കുക. ഈ ഷോയില്‍ പങ്കെടുക്കുന്ന 16 പേരില്‍ വിജയിക്കുന്നയാളെ ആര്യ വിവാഹം കഴിയ്ക്കും.
മുമ്പ് ഫേസ്ബുക്ക് ലൈവിലൂടെ വിവാഹം കഴിയ്ക്കാന്‍ വധുവിനെ തേടിയത് വലിയ വാര്‍ത്തയായിരുന്നു. ഒരു ലക്ഷത്തോളം കോളും ഏഴായിരം അപേക്ഷകളുമെത്തി. തന്നെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായിരിക്കണമെന്നായിരുന്നു ഡിമാന്‍ഡ്.
സ്വന്തം വിവാഹ തീരുമാനം കച്ചവടമാക്കിയെന്ന പേരില്‍ ആര്യയെ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. മലയാളത്തില്‍ ഫ്‌ളവേഴ്‌സ് ടിവിയും ഈ ഷോ സംപ്രേക്ഷണം ചെയ്യുന്നുണ്ട് .