സ്ത്രീകളെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ വിദ്യാഭ്യാസം കൊണ്ട് സാധിക്കുമെന്ന് ചിന്തിച്ചാല്‍ അത് തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ വാര്‍ത്ത ഇടയാക്കും. ഒരു മുതിര്‍ന്ന എന്‍എച്ച്എസ് ഡോക്ടറാണ് ആ അപഖ്യാതിക്ക് ഇടയാക്കിയത്. അയാളുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ വായടപ്പിക്കാന്‍ അവളെ ഒന്ന് ചുംബിച്ചാല്‍ മതി! ഇത്രയൊക്കെ പറയുകയും രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മോശമായ രീതിയില്‍ കയറിപ്പിടിക്കുകയും ചെയ്ത സീനിയര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്.
സുന്ദരികളായ പെണ്‍കുട്ടികള്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഡോ. ബാസല്‍ ഹാസം എല്‍-ഓസ്റ്റ ഇരകളുടെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചത്. തന്റെ അധികാരം വിനിയോഗിച്ചാണ് സീനിയര്‍ ഓര്‍ത്തോപീഡിക് രജിസ്ട്രാര്‍ സ്ത്രീകളെ അപമാനിച്ചതെന്ന് അച്ചടക്കസമിതി ട്രിബ്യൂണലില്‍ വിശദീകരിക്കപ്പെട്ടു. സ്ത്രീകളെ കടന്നുപിടിച്ച് കൊണ്ടാണ് ഡോക്ടര്‍ അശ്ലീല തമാശകള്‍ പറഞ്ഞിരുന്നത്.
ഒരു വിദ്യാര്‍ത്ഥിനിയെ അനുമതിയില്ലാതെ ചുംബിച്ച ഡോക്ടര്‍ തന്നോട് നോ പറയാന്‍ പറ്റില്ലെന്നാണ് വിശദീകരിച്ചത്. രോഗികളുമായി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്നും ഇയാള്‍ ഇവരോട് പറഞ്ഞു. നോര്‍ത്ത് ലണ്ടന്‍ കാംഡെണിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ. എല്‍-ഓസ്റ്റ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും 12 മാസത്തേക്ക് സസ്‌പെന്‍ഷന്‍ഷന്‍ നേടി.
പുനഃപ്പരിശോധനയില്‍ ആറ് മാസം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. മാഞ്ചസ്റ്ററില്‍ ചേര്‍ന്ന പാനല്‍ ഒന്‍പത് മാസത്തെ ശിക്ഷ കൂടി വിധിച്ചു. ഡോക്ടര്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള ഫിറ്റ്‌നസ് ഇല്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍. റഷ്യയില്‍ പരിശീലനം നേടിയ ഡോക്ടര്‍ക്ക് യഥാര്‍ത്ഥ കഴിവ് ഇല്ലെന്ന് ജിഎംസി വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.