ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തില്‍ പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ച സമീക്ഷയുടെ ദേശീയ സമ്മേളനത്തിന് ഇന്ന് കല്‍ബുര്‍ഗി നഗറില്‍ കൊടിയുയരും. ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയായി മാറിയ സമീക്ഷയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രമുഖ പ്രാസംഗികനും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) പ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവും സംഘാടകനുമായ തൃപ്പുണിത്തുറ എംഎല്‍എ എം. സ്വരാജാണ്.
ഫെല്‍ഥാം സെന്റ് മേരീസ് ചര്‍ച്ച് ഹാളാണ് സമീക്ഷയുടെ ദേശീയ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്ക് പൊതുസമ്മേളനം എം. സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ സാംസ്‌ക്കാരിക സെമിനാര്‍ ഉദ്ഘാടനം പ്രസിദ്ധ ചരിത്ര പണ്ഡിതനും, കാലടി സര്‍വകലാശാലയിലെ അധ്യാപകനും പ്രമുഖ വാഗ്മിയുമായ സുനില്‍ പി ഇളയിടം നിര്‍വ്വഹിക്കും.
യുകെയിലെ പതിനഞ്ചോളം വരുന്ന ബ്രാഞ്ചുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം പ്രതിനിധികളാണ് ദേശീയ സമ്മേളനത്തിന്റെ സദസ്സില്‍ ഇടംപിടിക്കുക. രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം പുരോഗമിക്കുക. പ്രസിദ്ധ കന്നഡ സാഹിത്യകാരനായിരുന്ന കല്‍ബുര്‍ഗിയുടെ നാമധേയമുള്ള പൊതുസമ്മേളനനഗരിയില്‍, യുകെയിലെ ഇടതുപക്ഷ മതേതര സാമൂഹ്യ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന സ്വരാജ് ഞായറാഴ്ച സ: അഭിമന്യു നഗറില്‍ നടക്കുന്ന സമീക്ഷ ദേശീയ പ്രതിനിധി സമ്മേളനത്തിലും പങ്കെടുക്കും.
ദേശീയ സമ്മേളനത്തോടനുബന്ധിച്ചു ഓണ്‍ലൈന്‍ ക്വിസ് മത്സരവും വിദ്യാഭ്യാസ, കലാ കായിക മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യര്‍ത്ഥികളെ പൊതുസമ്മേളനവേദിയില്‍ അനുമോദിക്കുന്നതിന് പുറമെ അവാര്‍ഡും നല്‍കും.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസറി സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡാണ് സമ്മേളനത്തിന്റെ മുഖ്യസ്പോണ്‍സര്‍.