Breaking Now

റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് ഡബ്ലിനില്‍ ഡിസംബര്‍ 27 മുതല്‍. അഭിവന്ദ്യ പിതാക്കന്മാരും ഫാ.സോജി ഓലിക്കലും പ്രമുഖ ശുശ്രൂഷകരും പങ്കെടുക്കുന്നു. ബുക്കിങ് തുടരുന്നു

ഡബ്ലിന്‍ : ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് അയര്‍ലണ്ടിലെ ഡബ്ലിനില്‍ ഡിസംബര്‍ 27 മുതല്‍ 30 വരെ നടക്കും .

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക പ്രശസ്ത വചനപ്രഘോഷകന്‍ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോണ്‍ഫറന്‍സ് നയിക്കും.

അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അല്‍ഫോന്‍സ് കുള്ളിനന്‍, സീറോ മലബാര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പംചേരും.

ഫാ.ഷൈജു നടുവത്താനിയില്‍, ശുശ്രൂഷകരായ  ജോസ് കുര്യാക്കോസ്, ഷിബു കുര്യന്‍, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോണ്‍ഫറസിലേക്ക് www.afcmteamireland.org  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

സ്ഥലം ;

CLONGOWES WOOD COLLEGE

CASTLEBROWN

CLANE , CO , KILDARE

IRELAND ,

W19DN40

കൂടുതല്‍ വിവരങ്ങള്‍ക്ക്

സോണിയ 00353879041272

ആന്റോ 00353870698898

സില്‍ജു 00353863408825.




കൂടുതല്‍വാര്‍ത്തകള്‍.