CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 48 Seconds Ago
Breaking Now

ഈ വിരാട് കോഹ്‌ലിയെ കൊണ്ട് തോറ്റു; ഷാഹിദ് അഫ്രിദി, രോഹിത് ശര്‍മ്മ എന്നിവരുടെ ആ റെക്കോര്‍ഡുകളും ഇന്ത്യന്‍ ക്യാപ്റ്റന്റെ തൊപ്പിയില്‍

മൂന്ന് ഫോര്‍മാറ്റിലും ബാറ്റിംഗ് ശരാശരി 50-ന് മുകളിലുള്ള ഏക ബാറ്റ്‌സ്മാനും ഇപ്പോള്‍ വിരാടാണ്

ലോകത്ത് മറ്റൊരാളും തകര്‍ക്കാത്ത റെക്കോര്‍ഡുകള്‍ എന്ന് കരുതിയവയെല്ലാം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വളരെ സിംപിളായി മറികടക്കുമ്പോള്‍ ക്രിക്കറ്റ് ലോകം അതിശയിച്ച് നില്‍പ്പാണ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20-യില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റന്‍ പുറത്താകാതെ നേടിയ 72 റണ്‍സ് വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. 

മൂന്ന് സിക്‌സും, നാല് ഫോറുകളുടെയും അകമ്പടിയോടെയാണ് വിരാടിന്റെ ഇന്നിംഗ്‌സ് പൂര്‍ത്തിയായത്. ഈ പ്രകടനത്തിന്റെ മികവില്‍ ഏതാനും റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തം പേരിലാക്കി. മത്സരത്തില്‍ തന്റെ 11-ാമത്തെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന് ലഭിച്ചു. ഈ റെക്കോര്‍ഡില്‍ അഫ്രിദിയ്‌ക്കൊപ്പം രണ്ടാമതാണ് വിരാട്. 

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമെന്ന പദവി രോഹിത് ശര്‍മ്മയില്‍ നിന്നും വിരാട് കൈക്കലാക്കി. 71 ട്വന്റി20 മത്സരങ്ങളില്‍ നിന്നും 2441 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടി20യിലെ 22-ാം അര്‍ദ്ധ ശതകം കൂടി പൂര്‍ത്തിയാക്കി രോഹിത്തിന്റെ 21 അര്‍ദ്ധസെഞ്ചുറികളും വിരാട് കോഹ്‌ലി തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. 

മൂന്ന് ഫോര്‍മാറ്റിലും ബാറ്റിംഗ് ശരാശരി 50-ന് മുകളിലുള്ള ഏക ബാറ്റ്‌സ്മാനും ഇപ്പോള്‍ വിരാടാണ്. ടെസ്റ്റില്‍ 53.14, ഏകദിനത്തില്‍ 60.31, ടി20-യില്‍ 50.85 എന്നിങ്ങനെയാണ് ശരാശരി. 




കൂടുതല്‍വാര്‍ത്തകള്‍.