ചൈനയില്‍ നിന്ന് അനിയന്ത്രിതമായി വായ്പയെടുക്കുന്നത് പാകിസ്ഥാന്റെ സാമ്പത്തികസ്ഥിതി ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബെല്‍റ്റ് റോഡ പദ്ധതി കാരണം കടം കയറുന്ന എട്ട് രാജ്യങ്ങളില്‍ പാകിസ്ഥാനും ഉണ്ടെന്നും അന്താരാഷ്ട്ര ധനകാര്യ മാധ്യമസ്ഥാപനമായ ബ്ലൂംബര്‍ഗ്റി പ്പോര്‍ട്ടില്‍ പറയുന്നത്. ഐ.എം.എഫില്‍ നിന്നുള്ള വായ്!പയെക്കാള്‍ ഇരട്ടിയാണ് പാകിസ്ഥാന്‍ ചൈനയ്ക്ക് നല്‍കേണ്ട തുകയെന്നും അവര്‍ വ്യക്തമാക്കുന്നു.
പാക്കിസ്ഥാന്റെ ഈ ശ്രമം അവര്‍ക്കു തന്നെ വിനയാകുമെന്ന് സാമ്പത്തിക ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജൂണ്‍ 2022വരെ 6.7 ബില്യണ്‍ ഡോളര്‍ ആണ് പാകിസ്ഥാന്‍ ചൈനയ്!ക്ക് തിരിച്ചടയ്ക്കേണ്ട തുക. ഇതേ സമയം തന്നെ ഐ.എം.എഫ് വായ്!പയായി 2.8 ബില്യണ്‍ ഡോളര്‍ പാകിസ്ഥാന്‍ തിരികെ അടയ്ക്കുകയും വേണം. ഡോളര്‍ മൂല്യം കഴിഞ്ഞ വര്‍ഷം ഇടിഞ്ഞിരുന്നു. ഈ സമയത്ത് പാകിസ്ഥാന്‍ കടം വാങ്ങല്‍ ആരംഭിച്ചത്. മാത്രമല്ല ബെല്‍റ്റ് റോഡ് പദ്ധതി കാരണം കടംകയറുന്ന എട്ട് രാജ്യങ്ങളില്‍ പാകിസ്ഥാനുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചൈനയില്‍ നിന്ന് വാങ്ങുന്ന വായ്പ താല്‍ക്കാലിക ആവശ്യങ്ങള്‍ക്കാണ് പാകിസ്ഥാന്‍ ഉപയോഗിക്കുന്നത്. ഇന്ത്യയുമായി സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ അടുത്ത പങ്കാളിയായി കാണുന്നത് ചൈനയെ ആണ്. അതേസമയം സംഘര്‍ഷം മുതലെടുത്ത് കൊണ്ട് ചൈന വന്‍ നിക്ഷേപങ്ങളാണ് പാകിസ്ഥാനില്‍ നടത്തുന്നത്.