CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 32 Minutes 40 Seconds Ago
Breaking Now

ഡാമിന് അരികില്‍ നിന്ന് സെല്‍ഫി; ഇളയകുട്ടിയുടെ കാല്‍വഴുതി; നവവധു ഉള്‍പ്പെടെ നാല് കുടുംബാംഗങ്ങള്‍ വെള്ളത്തില്‍ വീണുമരിച്ചു; വരന്‍ രക്ഷപ്പെട്ടു

കൈകോര്‍ത്ത് പിടിച്ചിരുന്നതിനാല്‍ ഇളയ വ്യക്തി കാല്‍തെന്നിയതോടെ എല്ലാവരും താഴേക്ക് പതിക്കുകയായിരുന്നു.

സെല്‍ഫി മരണങ്ങള്‍ അവസാനിക്കുന്നില്ല. ഒരു ഡാമിന് അരികില്‍ നിന്ന് ഫോട്ടോയ്ക്കായി പോസ് ചെയ്യവെയാണ് നവവധു ഉള്‍പ്പെടെ നാല് കുടുംബാംഗങ്ങള്‍ താഴേക്ക് വീണത്. പാമ്പാര്‍ ഡാമിന് മുകളില്‍ നിന്നാണ് കുടുംബാംഗങ്ങള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. ഇവര്‍ കൈകോര്‍ത്ത് പിടിച്ചിരുന്നതിനാല്‍ ഇളയ വ്യക്തി കാല്‍തെന്നിയതോടെ എല്ലാവരും താഴേക്ക് പതിക്കുകയായിരുന്നു. 

20 വയസ്സുകാരി നിവേദയുടെ വിവാഹം അടുത്തിടെ മാത്രമാണ് കഴിഞ്ഞത്. ഇവര്‍ക്ക് പുറമെ 22കാരി സ്‌നേഹ, 20കാരി കനിഗ, 14കാരന്‍ സന്തോഷ് എന്നിവരാണ് മരിച്ചത്. നിവേദയുടെ ഭര്‍ത്താവ് 25കാരന്‍ പെരുമാള്‍സ്വാമി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. 15കാരിയായ സഹോദരി യുവറാണിയെ രക്ഷിക്കുകയും ചെയ്തു. 

വെള്ളത്തില്‍ നിന്നും ഉടനടി ഇവരെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2018ല്‍ നടന്ന പഠനം അനുസരിച്ച് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സെല്‍ഫി മരണങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. 2014 മാര്‍ച്ച് മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നടന്ന 60 ശതമാനം മരണങ്ങളും ഇന്ത്യയിലായിരുന്നു. 

30 വയസ്സില്‍ താഴെയുള്ളവരാണ് അപകടകരമായ സ്ഥലങ്ങളില്‍ സെല്‍ഫി എടുത്ത് ജീവന്‍ നഷ്ടപ്പെടുത്തുന്നത്. ഇന്ത്യക്ക് പുറമെ റഷ്യ, യുഎസ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലും സെല്‍ഫി അപകടങ്ങള്‍ വ്യാപകമാണ്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.