CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 27 Minutes 52 Seconds Ago
Breaking Now

ഇടിക്കൂട്ടില്‍ കണ്ണീരായി ബോക്‌സര്‍ പാട്രിക് ഡേ; കഴിഞ്ഞ ആഴ്ച നടന്ന പോരാട്ടത്തില്‍ ബോധംകെട്ടുവീണ ബോക്‌സറുടെ തലച്ചോറിന് ഏറ്റത് ഗുരുതര പരുക്ക്; സര്‍ജറി നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല; 27-ാം വയസ്സില്‍ ബോക്‌സര്‍ക്ക് ദാരുണാന്ത്യം

മത്സരത്തില്‍ രണ്ട് തവണയാണ് ഡേയെ എതിരാളി ചാള്‍സ് ഇടിച്ചുവീഴ്ത്തിയത്

ഇടിക്കൂട്ടില്‍ ദുരന്തകഥ രചിച്ച് തലച്ചോറിന് ഏറ്റ ഗുരുതര പരുക്കുകള്‍ക്കൊടുവില്‍ ബോക്‌സര്‍ പാട്രിക് ഡേ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച ഷിക്കാഗോയില്‍ ചാള്‍സ് കോണ്‍വെല്ലിന് എതിരെ നടന്ന മത്സരത്തിലായിരുന്നു 27-കാരനായ അമേരിക്കന്‍ ബോക്‌സര്‍ ബോധംകെട്ട് വീണത്. സൂപ്പര്‍ വെല്‍റ്റര്‍വെയ്റ്റ് പോരാട്ടത്തിന്റെ പത്താം റൗണ്ടിലാണ് പാട്രിക്കിനെ എതിരാളി ഇടിച്ചുവീഴ്ത്തിയത്. ബോധംകെട്ടുവീണ ബോക്‌സര്‍ കോമയിലേക്ക് വഴുതിവീണു. ബുധനാഴ്ച വൈകീട്ട് പാട്രിക് ഡേ മരണത്തിന് കീഴങ്ങി. 

മത്സരത്തില്‍ രണ്ട് തവണയാണ് ഡേയെ എതിരാളി ചാള്‍സ് ഇടിച്ചുവീഴ്ത്തിയത്. എന്നാല്‍ ഇവിടെ നിന്നും വീണ്ടും എഴുന്നേറ്റ് 10-ാം റൗണ്ട് വരെ പോരാട്ടം തുടര്‍ന്നു. ബോധമറ്റ് വീണ ഡേയെ ചികിത്സ നല്‍കിയ ശേഷം സ്‌ട്രെച്ചറിലാണ് റിംഗില്‍ നിന്നും നീക്കിയത്. എതിരാളിയെ വീഴ്ത്തി കിരീടം ചൂടിയെങ്കിലും ഡേയുടെ അവസ്ഥ അറിഞ്ഞതോടെ വികാരപരമായ കുറിപ്പാണ് ചാള്‍സ് പങ്കുവെച്ചത്. എത്രയും പെട്ടെന്ന് ഡേ തിരിച്ചുവരട്ടെ എന്ന് പ്രാര്‍ത്ഥിച്ചതോടൊപ്പം ബോക്‌സിംഗ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ചാള്‍സ് അറിയിച്ചു. 

വിജയിക്കുക മാത്രമായിരുന്നു ലക്ഷ്യം, ഇത്തരമൊരു അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ല. പോരാട്ടം തലയില്‍ റീപ്ലേ പോയിക്കൊണ്ടിരിക്കുകയാണ്. പ്രാര്‍ത്ഥനയിലും, കണ്ണീരിലുമാണ്, ചാള്‍സ് കുറിച്ചു. 

ബോക്‌സിംഗിലെ അപകടങ്ങളെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഈ സംഭവമെന്ന് അനുശോചനത്തില്‍ പ്രൊമോട്ടര്‍ ഡി ബെല്ലാ കുറിച്ചു. ബോക്‌സര്‍മാര്‍ക്ക് സുരക്ഷിതമായ അവസ്ഥ ഒരുക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണം. ഇതുവഴിയാണ് പാറ്റ് ഡേയെ ആദരിക്കാന്‍ കഴിയുക, ഡി ബെല്ലാ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.