
















സ്വകാര്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുടെ കൊലപാതകത്തിന് പിന്നില്‍ ഉടമസ്ഥരായ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം. അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ അയ്യപ്പ ദൊരെയെ ഒരു കോടി രൂപ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ചാന്‍സലറും ഓഫീസ് എക്‌സിക്യൂട്ടീവും. ബംഗളൂരുവില്‍ ഡോ അയ്യപ്പ ദൊരെയെ (53) നഗരത്തിലെ ഗ്രൗണ്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 17ഓളം വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചാന്‍സലര്‍ സുധീര്‍ അങ്കൂറും ഓഫീസ് എക്‌സിക്യൂട്ടിവ് സൂരജ് സിങ്ങും അറസ്റ്റിലായി. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു. സര്‍വകലാശാലയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് സഹോദരന്‍ മധുകര്‍ അങ്കൂറുമായി ചാന്‍സലര്‍ സുധീര്‍ തര്‍ക്കത്തിലായിരുന്നു. ഇവര്‍ തമ്മില്‍ 25 സിവില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. തര്‍ക്കത്തില്‍ ഈ അടുത്ത് മധുരൂറിന് അനുകൂലമായ വിധി വന്നു. തുടര്‍ന്നാണ് അദ്ദേഹത്തേയും അടുത്ത സുഹൃത്ത് അയ്യപ്പ ദൊഹെയെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയത്. നാലു മാസം മുമ്പാണ് സൂരജ് സിങ്ങിനെ സര്‍വകലാശാലയില്‍ ഓഫീസ് എക്‌സിക്യൂട്ടീവായി നിയമിച്ചത്. സുധീറിന്റെ നിര്‍ദ്ദേശപ്രകാരം 2 പേരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചു.
യുജിസി അംഗീകാരത്തോടെ സ്വകാര്യ വ്യക്തികളുടേയോ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് സ്വകാര്യ സര്‍വകലാശാലകള്‍ .