CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 57 Minutes 6 Seconds Ago
Breaking Now

നമോഭാരത് ട്രെയിനിലെ യാത്രയ്ക്കിടെ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു ; കമിതാക്കള്‍ക്കെതിരെ കേസ്

കോളജ് വിദ്യാര്‍ത്ഥികളായ ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് കേസ്

ട്രെയിന്‍ യാത്രക്കിടെ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട ദമ്പതിമാര്‍ക്കെതിരെ കേസ്. ഗാസിയാബാദില്‍ നിന്നും മീററ്റിലേക്ക് പോയ നമോ ഭാരത് ട്രെയിനിന്റെ പ്രീമിയം കോച്ചില്‍ യാത്ര ചെയ്ത കമിതാക്കള്‍ക്കെതിരായാണ് കേസ്. കോളജ് വിദ്യാര്‍ത്ഥികളായ ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് കേസ്. ഒരു മാസം വൈകിയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നമോഭാരത് ട്രെയിനിലെ മെയിന്റനന്‍സ് ഏജന്‍സി ജീവനക്കാരനെതിരേയും കേസെടുത്തിട്ടുണ്ട്.

നവംബര്‍ 24ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ട്രെയിന്‍ മുറാദ് നഗറിലേക്ക് എത്തുന്നതിനിടെയാണ് കമിതാക്കള്‍ ട്രെയിനില്‍ വച്ച് അടുത്തിടപഴകിയത്. ട്രെയിനുള്ളില്‍ നിന്നും ഇതിന്റെ ദൃശ്യങ്ങള്‍ കണ്ട ട്രെയിന്‍ ഓപ്പറേറ്റര്‍ തന്റെ ഫോണിലേക്ക് ഇതു പകര്‍ത്തി. വീഡിയോ ചില സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പൊലീസ് അറിഞ്ഞത്.

തുടര്‍ന്ന് കമിതാക്കളേയും ദൃശ്യങ്ങള്‍ മൊബൈലിലാക്കിയ ജീവനക്കാരേയും കണ്ടെത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ജീവനക്കാരന്‍ ട്രെയിന്‍ ക്യാമറ ഫീഡില്‍ നിന്നും ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണിലേക്ക് പകര്‍ത്തി. നാലു വീഡിയോ ക്ലിപ്പുകള്‍ അന്വേഷണത്തില്‍ പൊലീസ് ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തി. ഇതോടെ ജോലിയില്‍ നിന്നും ഇയാളെ പിരിച്ചുവിടുകയും ചെയ്തു. എന്‍സിആര്‍ടിസിയോടും വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.