CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 35 Minutes 34 Seconds Ago
Breaking Now

സ്‌കൂളുകളിലും കോളേജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ് ; അധ്യാപകര്‍ക്കും ബാധകം

സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഉള്ളില്‍ മൊബൈല്‍ ഫോണ്‍ എടുക്കാനോ ഉപയോഗിക്കാനോ വിദ്യാര്‍ത്ഥികളെ മേലില്‍ അനുവദിക്കില്ല.

ഉത്തര്‍പ്രദേശില്‍ കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. യുപിയിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതിനുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍വകലാശാലയിലും കോളേജുകളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി സര്‍ക്കുലറില്‍ പറയുന്നു.

സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഉള്ളില്‍ മൊബൈല്‍ ഫോണ്‍ എടുക്കാനോ ഉപയോഗിക്കാനോ വിദ്യാര്‍ത്ഥികളെ മേലില്‍ അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകര്‍ക്കും നിരോധനം ബാധകമാണ്. 

കോളേജ് സമയങ്ങളില്‍ ധാരാളം വിദ്യാര്‍ത്ഥികളും അധ്യാപകരും വിലപ്പെട്ട സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നതായി സര്‍ക്കാര്‍ നിരീക്ഷിച്ചു. മന്ത്രിസഭാ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളില്‍ യോഗി സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.