CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 59 Seconds Ago
Breaking Now

ചൈതന്യമുള്ള സുരേന്ദ്രനെ താറടിച്ച് കാണിക്കാനുള്ള ശ്രമം ; വിവാദ വീഡിയോയില്‍ പ്രതികരണവുമായി ശ്രീധരന്‍പിള്ള

കാനന പാതയില്‍വെച്ച് കെ സുരേന്ദ്രന്‍ ലഹരി വസ്തു ഉപയോഗിക്കുന്നുവെന്ന ആരോപണത്തോടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വിവാദത്തില്‍ കെ. സുരന്ദ്രന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോന്നിയിലെ സ്ഥാനാര്‍ത്ഥി കൂടിയായ കെ. സുരേന്ദ്രനെതിരായ പ്രചാരണങ്ങളെ ബി.ജെ.പി നേതാക്കള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലേക്കുള്ള കാനന പാതയില്‍വെച്ച് കെ സുരേന്ദ്രന്‍ ലഹരി വസ്തു ഉപയോഗിക്കുന്നുവെന്ന ആരോപണത്തോടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിരോധിത ലഹരിയായ ഹാന്‍സ് ഉപയോഗിക്കുന്നെന്ന് കാട്ടി വീഡിയോ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുരേന്ദ്രന് വേണ്ടി ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.