CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 10 Minutes 51 Seconds Ago
Breaking Now

പുരോഗമന കൂട്ടായ്മയുടെ പുതുചരിത്രം പിറക്കുന്നു ; സമീക്ഷ യുകെയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍ സീതാറാം യെച്ചൂരി ഉത്ഘാടനം ചെയ്യും

സമീക്ഷ UKയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ (Covetnry)കൊവന്റിറിയില്‍

10/11/2019 ഞായറാഴ്ച ഉല്‍ഘാടനം ചെയ്യപ്പെടുന്നു. ഇന്ത്യന്‍ വിപ്ലനായകനും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് ) ജനറല്‍ സെക്രട്ടറിയുമായ സഖാവ് സീതാറാം യെച്ചൂരി ഉല്‍ഘാടനം നിര്‍വ്വഹിക്കുന്നു.വിശിഷ്ടാഥിതിയായി AIC UK ( അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് UK) സെക്രട്ടറി സഖാവ് ഹര്‍സേവ് ബേയിന്‍സും പങ്കെടുക്കുന്നു.

ഈചരിത്രമുഹൂര്‍ത്തത്തില്‍ പങ്കാളികളാവാന്‍ അന്നേ ദിവസം ഏവരും കൊവന്‍ട്രിയില്‍ എത്തിചേരണമെന്ന് സമീക്ഷ നേതൃത്വം UK മലയാളി സമൂഹത്തോടഭ്യര്‍ത്ഥിച്ചു.

'ഒരു നൂറു ദിനങ്ങള്‍

ഒരായിരം മെമ്പര്‍ഷിപ്പുകള്‍ '

പുരോഗമന കലാ സാംസ്‌കാരിക സംഘടനയായസമീക്ഷ യുകെയുടെ നൂറ് ദിവസം നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ UKയിലാകെയും പുരോഗമന ചിന്തകളുള്ള മലയാളികള്‍ക്കിടയില്‍ വലിയൊരു ചലനം തന്നെ സൃഷ്ടിക്കുമെന്നു സമീക്ഷ UKയുടെ ദേശീയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളിയും ദേശീയ പ്രസിഡണ്ട് ശ്രീമതി സ്വപ്ന പ്രവീണും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സെപ്റ്റംബറില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ നിന്നും ഊര്‍ജ്ജമുള്‍കൊണ്ട് സമീക്ഷ UK സംഭവബഹുലമായ മറ്റൊരാദ്ധ്യായത്തിനു തുടക്കം കുറിക്കുകയാണ്

'സമത്വം,

സാഹോദര്യം ,സര്‍ഗ്ഗാത്മകം

നമുക്കായി നാളേക്കായി '

പ്രതീക്ഷയാര്‍ന്നതും മാനവികതയിലൂന്നിയതുമായ മുദ്രാവാക്യമുയര്‍ത്തി കൊവന്‍ട്രിയില്‍ ഉല്‍ഘാടനം ചെയ്യപ്പെടുന്ന സമീക്ഷയുടെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ UKയിലെ അങ്ങിങ്ങായി ചിതറി കിടക്കുന്ന പുരോഗമന ചിന്തയുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും അവര്‍ക്കിടയില്‍ വിപ്ലവകരമായ ഒരുമുന്നേറ്റത്തിന് തുടക്കം കുറിക്കാനും പോവുകയാണ് .

ഈ സന്ദര്‍ഭത്തില്‍ സമീക്ഷ യുകെയില്‍ അംഗമാകുവാന്‍ മനുഷ്യസ്‌നേഹികളായ സമത്വവും സാഹോദര്യവും ആഗ്രഹിക്കുന്ന മലയാളി സമൂഹത്തിലെ മുഴുവനാളുകളോടും അഭ്യര്‍ത്ഥിക്കുകയാണ്.

അഭിവാദ്യങ്ങളോടെ

 

 

വാര്‍ത്ത ജയന്‍ എടപ്പാള്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.