CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 3 Seconds Ago
Breaking Now

നാളെ മാര്‍ സ്രാമ്പിക്കലും,ഞരളക്കാട് പിതാവും,പനക്കലച്ചനും തിരുവചന ശുശ്രുഷകളുമായി കേംബ്രിഡ്ജ് റീജണില്‍; അഭിഷേക വേദിയൊരുക്കി നോര്‍വിച്ച്

നോര്‍വിച്ച്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയൊരുക്കുന്ന മൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ആരംഭം കുറിക്കുന്ന തിരുവചന   ശുശ്രുഷകള്‍ക്കു നോര്‍വിച്ച് കത്തീഡ്രല്‍ ഒരുങ്ങി. നാളെ ചൊവ്വാഴ്ച നോര്‍വിച്ച് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ പള്ളി തിരുവചനങ്ങള്‍ക്കും, ദൈവ സ്തുതിപ്പുകള്‍ക്കും, തിരുക്കര്‍മ്മങ്ങള്‍ക്കും, അനുഭ സാക്ഷ്യങ്ങള്‍ക്കും വേദിയാവുമ്പോള്‍ അനുഗ്രഹങ്ങളുടെ പെരുമഴ തന്നെ പൊഴിയും. കണ്‍വെന്‍ഷന്റെ അനുഗ്രഹീത വിജയത്തിനായി റീജണിലെ ഭവനങ്ങളില്‍ പ്രാര്‍ത്ഥനാ സ്തുതികള്‍ നടന്നു വരികയാണ്.

ലോകമെമ്പാടും തിരുവചന ശുശ്രുഷകളിലൂടെ അനേകരില്‍ വിശ്വാസ ദീപം തെളിയിക്കുകയും, അത്ഭുത രോഗശാന്തികളും, അഭിഷേകങ്ങളും പ്രാപ്യമാക്കിവരുന്ന വിന്‍സന്‍ഷ്യന്‍ സഭാംഗങ്ങളാണ് ഈ വര്‍ഷം മൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുക.പനക്കലച്ചന്‍ നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷനില്‍ മാര്‍ സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും,ജനറല്‍ കണ്‍വീനറുമായ ഫാ.തോമസ് പാറക്കണ്ടത്തില്‍ സ്വാഗതമരുളും. തലശ്ശേരി അതിരൂപതയുടെ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കുചേരും. റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ജോസഫ് എടാട്ട്, ഫാ.ആന്റണി പറങ്കിമാലില്‍, ഫാ.ജോജോ മരിപ്പാട്ട് എന്നിവര്‍ വിവിധ ശുശ്രുഷകളില്‍ നെതൃത്വം വഹിക്കുന്നതാണ്. 

സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലിലാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പതു മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചു മണിയോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.

കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ പരമപ്രധാനമായ വിശുദ്ധിയുടെ മാര്‍ഗ്ഗം മനസ്സിലാക്കുവാനും, വിശ്വാസ മാര്‍ഗ്ഗത്തിലൂടെ നയിക്കപ്പെടുവാനും അനുതാപത്തിലും, നവീകരണത്തിലും ആയിരിക്കുവാനും ഉതകുന്ന ബൈബിള്‍ ശുശ്രുഷകളില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി തോമസച്ചനും, സംഘാടക സമിതിയും അറിയിച്ചു.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നടത്തുന്ന പ്രത്യേക ശുശ്രുഷകള്‍ സിറ്റി അക്കാദമിയിലും നടത്തപ്പെടും.

 

Contact: Fr. Thomas Parakandatthil 07512402607, Shaji Thomas07888695823

Tome Sabu07095703447

 

Convention Venue: St.John The Baptist Cathedral Church, Unthank Road,NR2 2PA, Norwich.

Children's Minitsry Venue: Ctiy Academy, 299 Bluebell Road NR4 7LP,   

 




കൂടുതല്‍വാര്‍ത്തകള്‍.