CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 27 Seconds Ago
Breaking Now

പങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ച് യുക്മ ദേശീയ കലാമേള ; വാശിയേറിയ പോരാട്ടത്തില്‍ ബര്‍മ്മിങ്ഹാം സിറ്റി മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനത്ത് ; ഈസ്റ്റ് യോര്‍ക്ക് ഷെയര്‍ മലയാളി അസോസിയേഷനും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും രണ്ടും മൂന്നും സ്ഥാനത്തെത്തി

ദേവനന്ദ കലാതിലകമായി. ടോണി അലോഷ്യസ് കലാപ്രതിഭ. ഈവ മറിയം കുര്യാക്കോസ് നാട്യ മയൂരം

യുക്മ ദേശീയ കലാമേള കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കുറി പങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചു. വാശിയേറിയ മത്സരമാണ് വേദിയില്‍ അരങ്ങേറിയത്. കൂടുതല്‍ പോയന്റ് നേടി ബര്‍മിങ്ഹാം സിറ്റി മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനത്തെത്തി. ഈസ്റ്റ് യോർക്ക് ഷെയര്‍ മലയാളി അസോസിയേഷനും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും രണ്ടും മൂന്നും സ്ഥാനത്തെത്തി.

റീജിയണുകളുടെ പോയ്ന്റ് നിലയില്‍ മിഡ്‌ലാന്‍ഡ് റീജ്യണ്‍ ഒന്നാമതെത്തി. യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹാംപര്‍ ,സൗത്ത് വെസ്റ്റ് റീജ്യണ്‍ എന്നിവര്‍  രണ്ടും മൂന്നും സ്ഥാനത്തെത്തി.

ആയിരത്തിലധികം കലാപ്രതിഭകളാണ് വേദിയില്‍ മാറ്റുരച്ചത്. മാഞ്ചസ്റ്ററിലെ പ്രത്യേകം തയ്യാറാക്കിയ ശ്രീദേവി നഗര്‍ വേദിയില്‍ പത്താമത് യുക്മ കലാമേള ഗംഭീരമായി നടന്നു. വന്‍ ജനാവലിയാണ് മത്സരങ്ങള്‍ കാണാനായി എത്തിയത്.

അഞ്ച് വേദികളിലും മത്സരങ്ങള്‍ അരങ്ങേറി. കാണികളെ ആവേശത്തിലാഴ്ത്തുന്ന മത്സരമാണ് നടന്നത്. യുക്മ കലാമേളയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് എട്ടു റീജ്യണുകളില്‍ നിന്നുള്ള വിജയികള്‍ വേദിയില്‍ മത്സരിക്കാനെത്തിയത്.

വിവിധ റീജ്യണുകളില്‍ മാറ്റുരച്ച് മികവു കാട്ടിയ കലാ പ്രതിഭകള്‍ ദേശീയ കലാമേളയില്‍ എത്തിയതോടെ പരിപാടി ഏറെ മികവ് കാട്ടി.

ആവേശകരമായ മത്സരത്തിനൊടുവില്‍ മിഡ്‌ലാന്റ്‌സ് റീജിയണ്‍ കിരീടം തിരിച്ചു പിടിക്കുകയായിരുന്നു. 137 പോയ്‌റ്റോടെ മിഡ്‌ലാന്‍ഡ് കിരീടം സ്വന്തമാക്കിയത്. 101 പോയന്റുമായി യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയണ്‍ പിന്നാലെയെത്തി.

ബര്‍മിങ്ഹാം സിറ്റി മലയാളി അസോസിയേഷന്‍ 67 പോയന്റോടെ ചാമ്പ്യന്മാരായി.  ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ 62 വോട്ടുകളുമായി പിന്നിലുണ്ടായിരുന്നു.

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ നിന്നുള്ള ദേവനന്ദ ബിബിരാജാണ് കലാതിലകമായത്. പത്തു പോയന്റുകളുമായാണ് കിഡ്‌സ് വിഭാഗത്തില്‍ മത്സരിച്ച ദേവനന്ദ കലാതിലകമായത്.

ടോണി അലോഷ്യസ് കലാ പ്രതിഭയുമായി.15 പോയന്റുമായിട്ടാണ് നേട്ടം സ്വന്തമാക്കിയത്. ഈവ മറിയം കുര്യാക്കോസ് നാട്യ മയൂരം സ്വന്തമാക്കി. 14 പോയന്റ് നേടി. 

യുക്മ കലാമേളയുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക 

https://drive.google.com/drive/folders/1-7IVMJSe6cJ9zvbveTMRR-gSfVkRx8Ii




കൂടുതല്‍വാര്‍ത്തകള്‍.