ബി ജെ പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ബി ജെ പിയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രിപദം പങ്കിടാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയെന്നും താക്കറെ വെളിപ്പെടുത്തി. കള്ളം പറയുന്നവരുമായി ബന്ധം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാനൊരു ബി.ജെ.പിക്കാരനല്ല. ഞാന്‍ നുണ പറയില്ല. അവര്‍ ഞങ്ങളോടു വാഗ്ദാനം ചെയ്തതാണ്. എന്നിട്ടിപ്പോള്‍ പിറകോട്ടുപോകുന്നു. മുഖ്യമന്ത്രിപദത്തെക്കുറിച്ചു ചര്‍ച്ച നടത്തിയില്ലെന്നു പറഞ്ഞതു കള്ളമാണെന്നു നിങ്ങള്‍ പറയാത്തിടത്തോളം കാലം നിങ്ങളോടു ഞാന്‍ സംസാരിക്കില്ല. ആരാണു സത്യം പറയുന്നത് എന്നതില്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. ഞങ്ങളില്‍ വിശ്വാസമില്ലെന്നാണു നിങ്ങള്‍ക്കു തോന്നുന്നതെങ്കില്‍, ഞങ്ങള്‍ക്ക് അമിത് ഷായിലും കൂട്ടരിലും വിശ്വാസമില്ല.'
മുഖ്യമന്ത്രിപദം രാജിവെച്ച ശേഷവും താന്‍ വിളിച്ചിട്ട് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഫോണെടുക്കുന്നില്ലെന്ന പരാതിയുമായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തേ രംഗത്തെത്തിയിരുന്നു. ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ തുറന്നിട്ടിരിക്കുമ്പോള്‍ സേന എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതു ശരിയായ നിലപാടല്ല എന്നാണ് എനിക്കു തോന്നുന്നത്.' മുഖ്യമന്ത്രിപദം രാജിവെച്ച ശേഷം ഫഡ്‌നാവിസ് മാധ്യമങ്ങളോടു പറഞ്ഞു.