CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 13 Seconds Ago
Breaking Now

9 വയസുകാരന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറാകാന്‍ പരീക്ഷയെഴുതുന്നു ; അത്ഭുതമാകുന്നു ഈ മിടുക്കന്‍

ലോറന്റിന്റെ ഐക്യൂ 145 ആണ്.

നെതര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള 9 കാരന്‍ ബിരുദ പരീക്ഷയ്ക്ക് ഒരുങ്ങുന്നു. ലോറന്റ് സൈമന്‍ എന്ന 9 കാരനാണ് യൂറോപ്യന്‍ മാധ്യമങ്ങളിലെ വാര്‍ത്തയാകുന്നത്. വെള്ളിയാഴ്ച ഐംഡ്‌ഹോവെന്‍ യൂണിവേഴ്‌സിറ്റിയിലാണ് പരീക്ഷ. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദത്തിനാണിത്.എട്ടാം വയസ്സില്‍ ലോറന്‍സ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2018ല്‍ ഇലക്ട്രിക് എഞ്ചിനീയറിങ് പഠനം തുടങ്ങി.2019 അവസാനം പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്.

കുട്ടിയുടെ ബുദ്ധിശക്തി അപാരമാണെന്നു പ്രത്യേക ക്ലാസ് നല്‍കുന്ന അധ്യാപകന്‍ പ്രൊ. പീറ്റര്‍ ബാല്‍റ്റൂസ് പറഞ്ഞു. മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം ഇരുത്താനാകാത്തതിനാല്‍ ലോറന്റിന് മാത്രമായി പ്രത്യേക ക്ലാസ് മുറിയുണ്ട്. ലോറന്റിന്റെ ഐക്യൂ 145 ആണ്. തായത് ഐന്‍സ്റ്റീനിന്റെയും ഹോക്കിങ്ങിന്റെയും ഒപ്പം.

ദന്ത ഡോക്ടറായ അലക്‌സാണ്ടറാണ് ലോറന്റിന്റെ പിതാവ്. കുടുംബസമേതം ആംസ്റ്റര്‍ഡാമിലാണ് താമസം.  ഇനി ലോറന്റിന്റെ ലക്ഷ്യം ഡോക്ടര്‍ ടൈറ്റിലാണ്. ജര്‍മനിയിലോ യുഎസിലോ പഠനത്തിനായി ചേര്‍ക്കുമെന്ന് പിതാവ് അലക്‌സാണ്ടര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.