CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 14 Minutes 22 Seconds Ago
Breaking Now

ആറാമത് ലണ്ടന്‍ ചെബൈ സംഗീതോത്സവം സോവനീര്‍ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ : ആറാമത് ലണ്ടന്‍ ചെബൈ സംഗീതോത്സവത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സോവനീറിന്റെ  പ്രകാശനം ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍ നിര്‍വഹിച്ചു. വൃശ്ചികം ഒന്നിന് (നവംബര്‍ 17) ശ്രീ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു പൂജിച്ച സോവനീര്‍ ആണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുമുറി ഹരിദാസ് പ്രകാശനം ചെയ്തത്. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, ദേവസ്വം മെമ്പര്‍മാരായ ഗോപിനാഥന്‍, പ്രശാന്ത് തുടങ്ങിയ  പ്രമുഖര്‍ പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞന്‍ 'അയ്യപ്പ ഗാന ജ്യോതി, കലാരത്‌നം 'പദ്മശ്രീ കെ ജി ജയനു' (ജയവിജയ) ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആദര സൂചകമായി 'സംഗീത ആചാര്യ' അവാര്‍ഡ് നല്‍കി ആദരിച്ചു. 

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് നവംബര്‍ 30 നു  ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. നവംബര്‍ 30 ന് ഉച്ചക്ക് ഒരുമണിയോട് കൂടി ഭദ്രദീപം തെളിയിച്ചു ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കും. കര്‍ണാടക ശാസ്ത്രീയ സംഗീത ശാഖയിലേക്കുള്ള യാത്ര ആരംഭിക്കുന്ന കുരുന്നുകളും,  ശാസ്ത്രീയ സംഗീത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അതിപ്രഗല്ഭരും, ജാതിമതവര്‍ണ്ണവര്‍ഗ്ഗ വ്യത്യാസമില്ലാതെ ഒരേ വേദിയില്‍ മാനസ ഗുരുവായ ചെമ്പൈ സ്വാമികളെ ധ്യാനിച്ച് നവംബര്‍ 30 നു ഗുരുവായൂരപ്പന് നാദ നൈവേദ്യം സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊണ്‍ടന്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും ലാങ്ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക്  മാറ്റിയതിനാല്‍ ആയിരത്തിലേറെ സംഗീത ആസ്വാദകര്‍ക്ക് ഇക്കൊല്ലം നാദസപര്യ അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗുരുഗോവിന്ദ ഭക്തിയുടെ നിറവില്‍ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനില്‍ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകാരമി ആറാം വര്‍ഷവും അതി വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍. സമയ പരിമിതി മൂലം ഈ വര്‍ഷത്തെ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്ന ഗായകരുടെ രെജിസ്‌ട്രേഷന്‍  170ല്‍ നിര്‍ത്തേണ്ടി വന്നു എന്നും 2020 നവംബറില്‍ നടത്താനിരിക്കുന്ന സംഗീതോത്സവം ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന തരത്തില്‍ വിപുലമായി സഘടിപ്പിക്കുവാന്‍ ആണ് തയ്യാറെടുക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. അടുത്തവര്‍ഷത്തെ സംഗീതോത്സവത്തിലേക്കുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

 

Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

 

Sangeetholsavam Venue: Lanfranc School Auditorium, Mitcham Rd, Croydon CR9 3AS

 

Monthly Satsang Venue:  West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

 

 




കൂടുതല്‍വാര്‍ത്തകള്‍.