CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 47 Minutes 59 Seconds Ago
Breaking Now

ഒടുവില്‍ ചിദംബരത്തിന് ജാമ്യം; ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ 105 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ മുന്‍ ധനമന്ത്രി പുറത്തേക്ക്

തന്റെ കരിയറും, അന്തസ്സും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു ചിദംബരത്തിന്റെ വാദം

105 ദിവസം ജയിലില്‍ കിടന്ന ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരത്തിന് ഇഡിയുടെ കേസിലാണ് ജാമ്യം അനുവദിച്ചത്. സിബിഐ അറസ്റ്റ് ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. 

കുറ്റങ്ങളുടെ വ്യാപ്തി വസ്തുതകളും, സാഹചര്യങ്ങളും പരിഗണിച്ചാണ് തീരുമാനിക്കേണ്ടതെന്ന് ചിദംബരത്തിന് ജാമ്യം അനുവദിക്കവെ സുപ്രീംകോടതി വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗുരുതരംതന്നെയാണ്, കേസിന്റെ പ്രകൃതിയോട് കോടതികള്‍ ശ്രദ്ധ പുലര്‍ത്തണം, കോടതി പറഞ്ഞു. ചിംദബരം ഫയല്‍ ചെയ്ത അപ്പീലില്‍ ഹിയറിംഗ് നവംബര്‍ 28ന് പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. 

ഐഎന്‍എക്‌സ് മീഡിയ അഴിമതിയില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുപ്രീംകോടതിയെ സമീപിച്ചത്. ഐഎന്‍എക്‌സ് കേസില്‍ ജയിലില്‍ കിടക്കുമ്പോള്‍ പോലും സുപ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ചിംദബരം ശ്രമം തുടര്‍ന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. 

എന്നാല്‍ തന്റെ കരിയറും, അന്തസ്സും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു ചിദംബരത്തിന്റെ വാദം. അധികാരത്തില്‍ ഇരിക്കുന്നവര്‍ ചെയ്യുന്ന കള്ളപ്പണ തട്ടിപ്പുകള്‍ ഗുരുതരമാണെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് പുറമെ സിസ്റ്റത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജാമ്യാപേക്ഷയെ എതിര്‍ത്ത് വാദിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.