CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 2 Minutes 54 Seconds Ago
Breaking Now

പ്രധാനപ്പെട്ട പരീക്ഷണം നടത്തി ; ലോകത്തെ ആശങ്കയിലാക്കി ഉത്തര കൊറിയയുടെ വെളിപ്പെടുത്തല്‍

സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ഉത്തര കൊറിയ ഏറെ പ്രധാനപ്പെട്ട പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്ത് പരീക്ഷണമാണ് നടത്തിയതെന്നു സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുമില്ല.

സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഈ പരീക്ഷണം ഉത്തര കൊറിയയുടെ തന്ത്ര പ്രധാന മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പീക്തു മലനിരയില്‍ കുതിര സവാരി നടത്തിയതിന്റെ വാര്‍ത്ത വന്നിരുന്നു. സുപ്രധാന തീരുമാനമോ നടപടികളോ പ്രഖ്യാപിക്കും മുമ്പാണ് സാധാരണ കിം ഈ കുതിര സവാരി നടത്താറുള്ളത്.

 അമേരിക്കയ്ക്കുള്ള ക്രിസ്മസ് സമ്മാനം ഉടന്‍ വരുന്നുണ്ടെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.