CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 31 Seconds Ago
Breaking Now

ക്രോയ്ഡണ്‍ പള്ളിയില്‍ ക്രിസ്മസ് കരോള്‍ സര്‍വ്വീസിനിടെ മെഴുകുതിരി മറിഞ്ഞ് ചെറിയ കുട്ടിക്ക് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചു; നേറ്റിവിറ്റി വസ്ത്രം നിമിഷങ്ങള്‍ കൊണ്ട് തീഗോളമായി

സ്‌കൂളിലെ കൊയറും, ജൂനിയര്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുമാണ് ചര്‍ച്ചില്‍ കരോള്‍ സര്‍വ്വീസ് അവതരിപ്പിക്കാന്‍ എത്തിയത്.

സന്തോഷത്തിന്റെ ക്രിസ്മസ് കരോള്‍ സര്‍വ്വീസ് ദുരന്തത്തില്‍ കലാശിച്ചു. മെഴുകുതിരി പിടിച്ച് നടന്ന കുട്ടി മറിഞ്ഞ് വീണപ്പോള്‍ മുന്നിലുള്ള കുട്ടിയുടെ നേറ്റിവിറ്റി വ്‌സ്ത്രം അഗ്നിയില്‍ മുങ്ങുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സൗത്ത് ലണ്ടന്‍ ക്രോയ്ഡണിലെ ആഡിസ്‌കോംബ് കാത്തലിക് ചര്‍ച്ചില്‍ സെന്റ് തോമസ് ബെക്കെറ്റ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പരമ്പരാഗത നേറ്റിവിറ്റി സ്റ്റോറ്റി മ്യൂസിക്കല്‍ ആഘോഷത്തില്‍ പങ്കെടുത്തത്.

എന്നാല്‍ സര്‍വ്വീസിനിടെ ഒരു കുട്ടി കൈയില്‍ മെഴുകുതിരിയുമായി മുന്നോട്ട് മറിഞ്ഞ് വീണു. ഇതോടെ മറ്റൊരു കുട്ടിയുടെ നേറ്റിവിറ്റി വസ്ത്രത്തിന് തീപടര്‍ന്നു. നിമിഷങ്ങള്‍ കൊണ്ട് കുട്ടിയെ അഗ്നിയില്‍ പൊതിയുകയും ചെയ്തു. ഇത് കണ്ട് മറ്റ് കുട്ടികള്‍ ഭയന്ന് നിലവിളിച്ച് പുറത്തേക്ക് ഓടുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പള്ളിയിലേക്ക് കുതിച്ചെത്തിയ പോലീസ് പ്രദേശം ബന്തവസ്സിലാക്കി. 

'എന്റെ മകന്‍' എന്ന് കരഞ്ഞ് നില്‍ക്കുന്ന പൊള്ളലേറ്റ കുട്ടിയുടെ പിതാവിന്റെ അവസ്ഥ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. എട്ട് വയസ്സുള്ള ചെറിയ കുട്ടികളാണ് മെഴുകുതിരി പിടിച്ച് നടന്നിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. കുട്ടിക്ക് ഗുരുതരമായ പൊള്ളലാണ് ഏറ്റതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീക്കും പുരുഷനും പരുക്കേറ്റു. 

കുട്ടിയെ ഹെലികോപ്ടര്‍ മാര്‍ഗ്ഗത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. മറ്റുള്ളവരെ റോഡ് മാര്‍ഗ്ഗവും ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്‌കൂളിലെ കൊയറും, ജൂനിയര്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുമാണ് ഔര്‍ ലേഡി ഓഫ് ദി അനണ്‍സിയേഷന്‍ ചര്‍ച്ചില്‍ കരോള്‍ സര്‍വ്വീസ് അവതരിപ്പിക്കാന്‍ എത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.