CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 20 Minutes 31 Seconds Ago
Breaking Now

പൗരത്വ കരിനിയമത്തിനെതിരെ ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധം തീര്‍ത്ത്് ഇന്ത്യന്‍ വംശജര്‍

പൗരത്വ കരിനിയമത്തിനെതിരെ ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധം തീര്‍ത്തത് ഇന്ത്യന്‍ വംശജര്‍.... ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ , സമീക്ഷ UK , ചേതന , ക്രാന്തി എന്നീ സംഘടനകള്‍ ആണ് ഇന്നലെ നടന്ന  പ്രതിഷേധസംഗമത്തിന് നേത്രത്വം കൊടുത്തത് .

മതനിരപേക്ഷത ഉയര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമായ CAA / NRC എന്നീ കരി നിയമങ്ങള്‍ക്കെതിരെ സംഘടിപ്പിക്കപ്പെട്ട  പ്രതിഷേധത്തില്‍ ഇംഗ്ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്  നൂറുകണക്കിന് പ്രവാസികള്‍ ബര്‍മിങ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒത്തുചേര്‍ന്നു. തുടര്‍ന്ന് സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ നടന്ന  മനുഷ്യച്ചങ്ങലയില്‍  കണ്ണികളാവുകയും ചെയ്തു. ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും  പേരില്‍ ഭിന്നിപ്പിക്കാന്‍ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ ഫാസിസിസ്‌റ്  ശക്തികളെ അനുവദിക്കില്ല എന്ന് ഉറക്കെപറഞ്ഞുകൊണ്ടും  ഇന്ത്യയിലെ പൊരുതുന്ന വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടും  അവിടെ ഒത്തുചേര്‍ന്ന ജനാധിപത്യവിശ്വാസികളായ ഇന്ത്യന്‍ പ്രവാസിസമൂഹം ചേര്‍ന്ന് നിന്നുകൊണ്ടാണ്  മനുഷ്യച്ചങ്ങല തീര്‍ത്തത്. ന്യൂകാസില്‍, സൗത്താംപ്ടണ്‍,  മാഞ്ചസ്റ്റര്‍ തുടങ്ങി 250 മൈലുകള്‍ക്ക് അപ്പുറത്ത് നിന്നുവരെ പ്രതിഷേധത്തിന്  എത്തിച്ചേര്‍ന്ന മലയാളികള്‍ ഇന്നലത്തെ പ്രതിഷേധപരിപാടിയില്‍  പ്രേത്യേകപ്രശംസ പിടിച്ചു പറ്റി. എ ഐ സി സെക്രട്ടറി ഹര്‍സെവ് ബൈന്‍സ്, ഐ ഡബ്ലിയു എ സെക്രട്ടറി ജോഗിന്ദര്‍ ബൈന്‍സ്, സി ഐ ടി യു ട്രാന്‍സ്‌പോര്‍ട് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ലക്ഷ്മയ്യ എന്നിവര്‍ CAA യെ കുറിച്ചും, NRC യെ കുറിച്ചും ഇംഗ്ലീഷിലും ഹിന്ദിയിലും വിശദീകരിച്ചു.  സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി മലയാളത്തില്‍ പ്രതിഷേധപരിപാടികളുടെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ്  സ്വപ്ന പ്രവീണ്‍, മലയാളം മിഷന്‍ യുകെ സെക്രട്ടറി എബ്രഹാം കുരിയന്‍, എസ് എഫ് ഐ ജില്ലാകമ്മിറ്റി അംഗം അര്‍ജുന്‍, സീമ സൈമണ്‍  തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തില്‍ മുദ്രാവാക്യങ്ങള്‍ ചൊല്ലിക്കൊടുക്കുകയും  മനുഷ്യച്ചങ്ങലയില്‍ കണ്ണികളാവും ചെയ്തു . ഇന്ത്യന്‍ ദേശിയ പതാകയും പ്ലക്കാര്‍ഡുകളും ഏന്തി ആവേശകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ്  ഇംഗ്ലണ്ടില്‍ ജോലിയെടുക്കുന്നവരും വിദ്യാര്‍ത്ഥികളുമായ പ്രവാസി ഇന്ത്യന്‍ സമൂഹം പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തത് . മലയാളത്തിലും പഞ്ചാബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും ആയി 

പ്രതിഷേധക്കാര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ കൂടിനിന്നവരെയും കാഴചക്കാരെയും ഒരുപോലെ ആവേശം കൊള്ളിച്ചു .

മനുഷ്യച്ചങ്ങലയ്ക്കു ശേഷം ദേശിയ ഗാനത്തോടെയാണ് പ്രേതിഷേധ പരിപാടികള്‍ അവസാനിച്ചത് .

 

 വാര്‍ത്ത ബിജു ഗോപിനാഥ്.

 




കൂടുതല്‍വാര്‍ത്തകള്‍.