പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കത്തില്‍ വീണ്ടുമൊരു രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 9 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ ശുശ്രൂഷകള്‍ നടക്കുക .
ഡയറക്ടര്‍ റവ. ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ മലയാളത്തിലെ ഏക ക്രൈസ്തവ വാര്‍ത്താ ചാനലായ ഷെക്കീനായ് ടിവിയുടെയും ഷെക്കീനായ് മിനിസ്ട്രി എന്നിവയുടെയും ഡയറക്ടറും സുപ്രസിദ്ധ വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ ബ്രദര്‍ സന്തോഷ് കരുമത്ര , ഫാ. ജൂഡ് മുക്കാറോ എന്നിവരും പങ്കെടുക്കും .
WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
മലയാളം കണ്‍വെന്‍ഷന്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും ഇംഗ്ലീഷിലുള്ള കണ്‍വെന്‍ഷന്‍.
രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ ?+44 7506 810177?
അനീഷ് ?07760 254700?
ബിജുമോന്‍ മാത്യു ?07515 368239?