CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 20 Minutes 39 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു

127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 630 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. കൊല്ലം6,തൃശ്ശൂര്‍4, തിരുവനന്തപുരം3, കണ്ണൂര്‍3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ രണ്ടുവീതം എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 29 പേരില്‍ 21 പേ!ര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 630 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 69730 പേ!ര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 69317 പേ!ര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 45905 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെ?ഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ 29 ഹോട്ട് സ്‌പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് പുതുതായി ചേ!ര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.