CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 41 Seconds Ago
Breaking Now

ഫ്രന്റ് ലൈന്‍ വര്‍ക്കേഴ്‌സിന് സര്‍പ്രൈസ് ഗിഫ്റ്റുമായി സട്ടന്‍ മാസ് അസോസിയേഷന്‍

സട്ടനിലെ മലയാളി അസോസിയേഷനായ സട്ടന്‍ മാസ് ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനായി പ്രത്യേകിച്ച് കോവിഡ് പശ്ചാത്തലത്തില്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് ആതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്ന മാസ് അസോസിയേഷനിലെ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനായിട്ട് സര്‍പ്രൈസ് ഗിഫ്റ്റുമായി അസോസിയേഷന്‍ രംഗത്തുവന്നത്. ഗിഫ്റ്റ് പായ്ക്കറ്റും താങ്ക്‌സ് കാര്‍ഡുമായിട്ടാണ് ഒരു അപ്രതീക്ഷിത സമ്മാനമായിട്ട് അസോസിയേഷനിലെ മുഴുവന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനെ അനുമോദിച്ചത്. അസോസിയേഷനിലെ മുഴുവന്‍ ആളുകളുടേയും സഹകരണത്തോടു കൂടി നടത്തിയ പ്രസ്തുത പ്രോഗ്രാമിന് മാസ് പ്രസിഡന്റ് റോജിന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് റിന്റ തോമസ്, സെക്രട്ടറി തോമസ് തരകന്‍,ട്രഷറര്‍ ജോസ് ക്ലെമന്റ്, ജോയിന്റ് സെക്രട്ടറിമാരായ റെക്‌സണ്‍ ജോസ്, ലിജി സെബി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ റോബിന്‍ ആന്റണി, വിനു ജോസഫ്, നൈസി ടിന്റു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ജിജോ അരയത്ത്‌




കൂടുതല്‍വാര്‍ത്തകള്‍.