CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 52 Minutes Ago
Breaking Now

ഞാന്‍ ഞാനായി ജീവിക്കുന്നത് യാത്രകളില്‍ ; കണ്ടു തീര്‍ക്കാനുള്ളത് ഇന്ത്യയാണ് ; മോഹന്‍ലാല്‍

യാത്രകളെയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് നടന്‍ മോഹന്‍ലാല്‍. ഇനി തനിക്ക് കണ്ടുതീര്‍ക്കാനുളളത് ഇന്ത്യയാണ്. എന്നെങ്കിലും സാധിക്കുമായിരിക്കുമെന്നും അറുപതാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

യാത്രകളെയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് നടന്‍ മോഹന്‍ലാല്‍ പറയുന്നു.. സിനിമപോലുളള മേഖലയില്‍ ഇത്രയും കാലം ഇങ്ങനെയൊക്കെ നിലനില്‍ക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ ചാരിതാര്‍ഥ്യമെന്നും അദ്ദേഹം പറയുന്നു. അറുപതാം ജന്മദിനത്തോട് അനുബന്ധിച്ചാണ് തന്റെ ആഗ്രഹം ലാല്‍ പങ്കുവച്ചത്.

ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്ന കാര്യമാണ് യാത്രകള്‍. ഞാന്‍ ഞാനായി ജീവിക്കുന്നത് ഇത്തരം യാത്രകളിലായിരിക്കും. ഒരു കഥാപാത്രവുമാകാതെ അങ്ങനെ, അലക്ഷ്യമായി, കുറെ സഞ്ചരിച്ചിട്ടുണ്ട്. ഇനിയുമെത്രയോ ദൂരം കാത്തിരിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യ. എനിക്ക് കണ്ടുതീര്‍ക്കാനുളളത് ഇന്ത്യയാണ്. എന്നെങ്കിലും സാധിക്കുമായിരിക്കും. ഞാനും കുടുംബവും ഈ സമയത്ത് ജപ്പാനില്‍ ഇരിക്കേണ്ടവരായിരുന്നു. ഞങ്ങളൊരു വെക്കേഷന്‍ പ്ലാന്‍ ചെയ്തതായിരുന്നു. ഞങ്ങളിപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ ഇരിക്കുകയാണ്. പുറത്തിറങ്ങിയിട്ട് രണ്ട് മാസത്തില്‍ അധികമായി, മോഹന്‍ലാല്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.