CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 19 Minutes 11 Seconds Ago
Breaking Now

കെ സി എ ഗ്ലൗസ്റ്റര്‍ ഓണ്‍ലൈന്‍ ക്വിസ് ആന്‍ഡ് സ്റ്റോറി ടെല്ലിങ് മത്സരം ; കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും അറിവില്‍ മികവു കാട്ടി കുരുന്നുകള്‍

ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ ആഴ്ചയിലും ഓരോ റൗണ്ട് വീതം ഓണ്‍ലൈന്‍ ക്വിസ് ആന്‍ഡ് സ്‌റ്റോറി ടെല്ലിങ് കോമ്പറ്റീഷനും നടത്തി.

ലോകം മുഴുവന്‍ കോവിഡ് 19 മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുമ്പോള്‍ സമൂഹത്തിന്റെ നന്മയെ മാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന കെ സി എ ഗ്ലൗസസ്റ്റര്‍ കുട്ടികള്‍ക്കായി ക്വിസും, സ്‌റ്റോറി ടെല്ലിങ് മത്സരവും സംഘടിപ്പിച്ചു. ഓരോ സെക്കന്റിലും വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ കൈപ്പിടിയില്‍ ഒതുങ്ങിപ്പോകുന്ന കുഞ്ഞുമക്കളുടെ സിരകളിലേക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുവാനാണ് കെ സി എ ഗ്ലൗസ്റ്റര്‍ ഈ മത്സരം ഒരുക്കിയത്. 

കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നാലു ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം നടന്നത്. അഞ്ചു ആഴ്ചകളിലേക്ക് നീണ്ട മത്സരങ്ങളില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ ആഴ്ചയിലും ഓരോ റൗണ്ട് വീതം ഓണ്‍ലൈന്‍ ക്വിസ് ആന്‍ഡ് സ്റ്റോറി ടെല്ലിങ് കോമ്പറ്റീഷന്‍ നടത്തി. കുഞ്ഞുമക്കളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തുവാന്‍ കെസിഎ ക്വിസ് മാസ്റ്റേഴ്സിന് സാധിച്ചുവെന്നതിന്റെ സംതൃപ്തിയിലാണ് കെസിഎ ഗ്ലൗസ്റ്റര്‍.  

 

 

 

വിജയികളായ കുട്ടികള്‍ക്ക് കെ സി എയുടെ അടുത്ത ആഘോഷ പരിപാടിയില്‍ ട്രോഫികള്‍ നല്‍കി അഭിനന്ദിക്കും. അതോടൊപ്പം വിജയികളായ കുഞ്ഞുമക്കളെ കെ സിഎ ഗ്ലൗസ്റ്ററിന്റെ പേരില്‍ പരിചയപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ്. 

വാര്‍ത്ത:

ജോണ്‍സണ്‍ എബ്രഹാം.




കൂടുതല്‍വാര്‍ത്തകള്‍.