CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 10 Minutes 4 Seconds Ago
Breaking Now

വിജയ് മല്യയെ ഉടന്‍ നാട്ടിലെത്തിക്കില്ല ; നടപടികള്‍ ബാക്കി

ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ഇതുവരെ റിപ്പോര്‍ട്ട് ഒപ്പുവച്ചിട്ടില്ല.

വായ്പ തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന വാര്‍ത്ത മിക്ക മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ എത്തിക്കുമെന്നും ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റുമെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 

ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹര്‍ജി കഴിഞ്ഞ മേയ് 14 ന് ബ്രിട്ടന്‍ കോടതി തള്ളിയിരുന്നു. എന്നാല്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ഇതുവരെ റിപ്പോര്‍ട്ട് ഒപ്പുവച്ചിട്ടില്ല. സിബിഐയുടെ മുന്‍ വാക്കുകള്‍ ഏറ്റെടുത്താണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്നാണ് വിശദീകരണം.

ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചെന്നാണ് മല്യയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്.

 




കൂടുതല്‍വാര്‍ത്തകള്‍.