CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 10 Minutes 37 Seconds Ago
Breaking Now

ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം അതിവേഗം ; ഒരു ദിവസം പതിനായിരത്തോളം പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 9851 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം അതിവേഗം ഉയരുന്നു. ഒരു ദിവസം പതിനായിരത്തിനടത്ത് പുതിയ രോഗികളും 273 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9851 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് ഒമ്പതിനായിരത്തിന് മുകളില്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഒരോ ദിവസം പിന്നിടുമ്പോഴും രോഗികളുടെ എണ്ണം രാജ്യത്ത് കൂടിവരുകയാണ്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്ന് 2,26,770 ആയി. ആകെ മരണം 6348 ആകുകയും ചെയ്തു.

1,10,960 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,09,462 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.