CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 27 Seconds Ago
Breaking Now

മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 6330 പേര്‍ക്ക് കോവിഡ് ; രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

ഡല്‍ഹിയില്‍ ഇന്നലെ 2373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതോടെ പ്രതിദിന കണക്കില്‍ വലിയ വര്‍ധനയാണ് ഉണ്ടാവുന്നത്.

മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 6330 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ കേസുകള്‍ 1,86,626 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ ആദ്യമായി കൊവിഡ് കേസുകള്‍ 4000 കടന്നു. 4343 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.

ഡല്‍ഹിയില്‍ ഇന്നലെ 2373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.