
















=വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നാണം കെട്ട തോല്‍വിയാണ് പാകിസ്താന്‍ വഴങ്ങിയത്. ഏഴു വിക്കറ്റിനാണ് ഇന്ത്യയോട് തോറ്റത്. പാകിസ്താനെ 55 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മൂന്നു വിക്കറ്റുകളും വീഴ്ത്തിയത് പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയാണ്. അതേസമയം ഷഫാലിയെ പുറത്താക്കിയ ശേഷമുള്ള സനയുടെ വിക്കറ്റാഘോഷം ചര്‍ച്ചയായി.

രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് ഷഫാലി വര്‍മ പുറത്തായത്. ആറു പന്തില്‍ നിന്ന് താരം 12 റണ്‍സെടുത്തു. പാക് ക്യാപ്റ്റന്‍ തന്നെ പന്തെറിച്ച് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍ ക്യാച്ചെടുത്തതിന് പിന്നാലെ ഫാത്തിമ ഷഫാലിയ്ക്ക് നേരെ പുറത്തേക്കുള്ള വഴി കാണിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
അതേസമയം സനയുടെ ഈ നടപടി വിമര്‍ശനത്തിനിടയായി. വെറും 55 റണ്‍സിന് പുറത്തായിട്ടും എങ്ങനെ ഇത്തരത്തില്‍ ആഘോഷ പ്രകടനം നടത്താനാവുന്നുവെന്നാണ് വിമര്‍ശനം. പാക് ക്യാപ്റ്റന്‍ സ്വയം പരിഹ്‌സ്യമാവുകയാണെന്നും വിമര്‍ശകര്‍ പറയുന്നു.
പിന്നാട് മന്ദാനയെയും പുറത്താക്കി ഫാത്തിമ സന പാകിസ്താന് ചെറിയ പ്രതീക്ഷ നല്‍കി. 9 റണ്‍സെടുത്താണ് മന്ദാന മടങ്ങിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഹര്‍മന്‍പ്രീതും ദീപ്തിയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. ഹര്‍മന്‍പ്രീത് 18 റണ്‍സും ദീപ്തി 12 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.