CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 45 Seconds Ago
Breaking Now

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ബാധിതരുടെ എണ്ണം 1.14 കോടി ആയി ഉയര്‍ന്നു

64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ബാധിതരുടെ എണ്ണം 1.14 കോടി ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1.83 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മരണസംഖ്യ 5.5 ലക്ഷം കടന്നു. അമേരിക്കയില്‍ 1.32 ലക്ഷം പേരും ബ്രസീലില്‍ 64000 പേരും ഇതുവരെ മരിച്ചു. 4489 പുതിയ മരണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബ്രസീലിലാണ്. 1111 പേര്‍.

ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷമായി. 64,365 പേരാണ് കോവിഡ് ബാധിച്ച് ബ്രസീലില്‍ ഇതുവരെ മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റഷ്യ ഇന്ത്യയേക്കാള്‍ മുന്‍പിലാണെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഇന്ത്യയിലാണ് 19,279.

റഷ്യയില്‍ 10,027 പേരാണ് ഇതുവരെ മരണപ്പെട്ടത്. റഷ്യയില്‍ 6.75 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.