CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 57 Minutes 21 Seconds Ago
Breaking Now

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഫോര്‍മുലയുമായി ശശി തരൂര്‍

ജനാധിപത്യത്തിന്റെ സ്ഥാപക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണം', തരൂര്‍ ട്വീറ്റ് ചെയ്തു.

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഫോര്‍മുലയുമായി എം.പി ശശി തരൂര്‍. അനുഭവ സമ്പത്തുള്ള ദേശീയ നേതാക്കള്‍ നയിക്കുന്ന പുരോഗമനപരമായ ഒരു പാര്‍ട്ടിയാണ് ഇന്ത്യയ്ക്ക് ആവശ്യം. ഈ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കോണ്‍ഗ്രസിനൊപ്പം പോകാന്‍ കഴിയുമെന്നും തരൂര്‍ പറഞ്ഞു.

'സമഗ്ര രാഷ്ട്രീയത്തിന് പ്രതിജ്ഞാബദ്ധരും ഇന്ത്യയുടെ ബഹുസ്വരതയെ ബഹുമാനിക്കുന്നവരുമായ അനുഭവ സമ്പത്തുള്ള ദേശീയ നേതൃത്വത്തിലുള്ള പുരോഗമനപരമായ ഒരു പാര്‍ട്ടി രാജ്യത്തിന് ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ സ്ഥാപക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണം', തരൂര്‍ ട്വീറ്റ് ചെയ്തു.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെയും എം.എല്‍.എമാരെയും സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ പൊലീസ് സച്ചിന്‍ പൈലറ്റിന് മൊഴി നല്‍കാന്‍ നോട്ടീസ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്.




കൂടുതല്‍വാര്‍ത്തകള്‍.