CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 18 Seconds Ago
Breaking Now

സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ; കേന്ദ്രം കൊടുവള്ളിയെന്ന് പോലീസ്

വിവിധ വിമാനത്താവളത്തിലൂടെയുള്ള കടത്തിന്റെ മുഖ്യ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ്.

കേരളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്ന് കേരള പോലീസ്. കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം കൊടുവള്ളിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറി. അഞ്ചു വര്‍ഷത്തിനിടെ നടന്ന സ്വര്‍ണ കടത്തുകള്‍ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് ക്രോഡീകരിച്ചാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിവിധ വിമാനത്താവളത്തിലൂടെയുള്ള കടത്തിന്റെ മുഖ്യ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ്.

പകുതിയിലേറെ കേസിന്റെയും കണ്ണികള്‍ കൊടുവള്ളിയിലുണ്ട്. ഒരു വര്‍ഷത്തിനിടെ നൂറു കിലോയിലേറെ സ്വര്‍ണമാണ് കൊടുവള്ളിയിലേക്ക് കടത്തിയത്. സ്ത്രീകളേയും കുട്ടികളേയും വരെ സ്വര്‍ണം കടത്താന്‍ റിക്രൂട്ട് ചെയ്യുന്നുണ്ട്. പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നൂറോളം പേരുടെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എന്‍ഐഎയ്ക്ക് ഇമെയില്‍ വഴിയാണ് പോലീസ് വിവരം കൈമാറിയത്. അവര്‍ ആവശ്യപ്പെടും മുമ്പ് സ്വയം തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.




കൂടുതല്‍വാര്‍ത്തകള്‍.