CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 45 Seconds Ago
Breaking Now

കേരളം,അതി ജീവിക്കുന്ന ജനതയാണ് ; എല്ലാതരം പ്രകൃതി ദുരന്തങ്ങളേയും ; സഹജീവിക്കര്‍ക്കായി രംഗത്തെത്തിയവര്‍ നല്‍കുന്നത് മഹത്തായ സന്ദേശമെന്ന് എംഎ നിഷാദ്

കരിപ്പൂരില്‍ വിമാനം തകര്‍ന്നുവീഴുമ്പോള്‍ കോവിഡിനെയും പേമാരിയെയും അവഗണിച്ചെത്തിയ കുറെ നല്ല മനുഷ്യരായിരുന്നു ആശ്വാസമായത്. കോരിച്ചൊരിയുന്ന പേമാരിയിലും മഹാവ്യാധിയുടെ ആശങ്കയിലും രണ്ടിനെയും അവഗണിച്ച് സഹജീവികള്‍ക്ക് വേണ്ടിയിറങ്ങിയവര്‍ മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്ന് സംവിധായകന്‍ എം.എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

എം.എ നിഷാദിന്റെ കുറിപ്പ്

മരവിപ്പ്.... വല്ലാത്തൊരു ദിനമായിരുന്നു ഇന്നലെ.. കറുത്ത ദിനം...വല്ലാത്തൊരു മരവിപ്പ്.... എഴുതാന്‍ കഴിയുന്നില്ല.... ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ടവര്‍ രാജമലയിലും...കരിപ്പൂരും...

അതിനിടയില്‍,നാം കണ്ടു മനുഷ്യരെ.... കോരിച്ചൊരിയുന്ന പേമാരിയിലും മഹാവ്യാധിയുടെ ആശങ്കയിലും...രണ്ടിനേയും അവഗണിച്ച് സഹജീവികള്‍ക്ക് വേണ്ടി....അവര്‍....മനുഷ്യര്‍.... മലപ്പുറത്തും,രാജമലയിലുമുളളവര്‍ നല്‍കുന്നത് ഒരു മഹത്തായ സന്ദേശമാണ് മനുഷ്യത്വത്തിന്റെ സന്ദേശം.... കേരളം,അതി ജീവിക്കുന്ന ജനതയാണ്... എല്ലാതരം,പ്രകൃതി ദുരന്തങ്ങളേയും... മഹാമാരികള്‍,പകര്‍ത്തുന്ന വൈറസ്സുകളേയും... വിഷം തുപ്പുന്ന വര്‍ഗ്ഗീയ കോമരങ്ങളേയും.. കേരളത്തിന്റെ മക്കള്‍ അതിജീവിക്കും...രണ്ട് ദുരന്തങ്ങളിലും ജീവന്‍ നഷ്ടപ്പെട്ട..

സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ !!! പ്രിയ പൈലറ്റ്,വസന്ത് സാഠേ,ജൂനിയര്‍ പൈലറ്റ്,അഖിലേഷ് കുമാര്‍...കണ്ണീരോടെ വിട.... ഇതെഴുതുമ്പോളും,ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് ആ നാട്ടിലെ ജനങ്ങള്‍... ആശുപത്രിയില്‍,രക്തം നല്‍കാന്‍ വരി വരിയായി നില്‍ക്കുകയാണ് അവര്‍... മനുഷ്യര്‍....നമ്മുക്കവരെ ആവേശത്തോടെ വിളിക്കാം...അവര്‍...മലപ്പുറത്തെ സഹോദരങ്ങള്‍....

 




കൂടുതല്‍വാര്‍ത്തകള്‍.