CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 16 Minutes 48 Seconds Ago
Breaking Now

കാല്‍ശതമാനം എന്‍എച്ച്എസ് നഴ്‌സുമാര്‍ അടുത്ത വര്‍ഷം എന്‍എച്ച്എസ് ഉപേക്ഷിച്ചിറങ്ങാന്‍ തയ്യാറെടുക്കുന്നു; 50,000 നഴ്‌സുമാരെ എത്തിക്കുമെന്ന സര്‍ക്കാരിന്റെ പദ്ധതിയില്‍ വിശ്വാസമില്ലെന്ന് കോമണ്‍സ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി; കൊവിഡ് വിദേശ നഴ്‌സുമാരെ തുണയ്ക്കുമോ?

കഴിഞ്ഞ 10 വര്‍ഷത്തിനിടെ എന്‍എച്ച്എസിലെ ആകെ നഴ്‌സുമാരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആവശ്യത്തിന് അനുസൃതമായ രീതിയിലേക്ക് ഇത് എത്തുന്നില്ല

എന്‍എച്ച്എസില്‍ നഴ്‌സിംഗ് ജീവനക്കാരുടെ സ്ഥിതി എത്രത്തോളം മോശമാണെന്ന് പറയേണ്ടതില്ലല്ലോ. ആവശ്യത്തിന് ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്നതിന് ഇടയിലാണ് കൊറോണാവൈറസ് മഹാമാരിയുടെ വരവ്. നിരവധി സഹജീവനക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടപ്പോഴും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ മുന്നില്‍ നിന്ന് പോരാടുകയാണ് ചെയ്തത്. എന്നാല്‍ ഇതിന് നല്‍കിയ പ്രതിഫലം കൈയടി മാത്രമായിരുന്നു. എന്‍എച്ച്എസിലെ മറ്റ് ജീവനക്കാര്‍ക്ക് അംഗീകാരമായി ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചപ്പോള്‍ നഴ്‌സിംഗ് സമൂഹത്തെ ഇതില്‍ നിന്നും മാറ്റിനിര്‍ത്തി. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ തെരുവിലിറങ്ങേണ്ട ഘട്ടം പോലുമെത്തി. 

എന്‍എച്ച്എസ് നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ അറിവുണ്ടെങ്കിലും മുറവിളിയൊന്നും അവര്‍ കേട്ടമട്ട് നടിക്കുന്നില്ല. ഈ സമ്മര്‍ദത്തിന് ഇടയില്‍ കാല്‍ ശതമാനം നഴ്‌സുമാര്‍ എന്‍എച്ച്എസില്‍ നിന്ന് രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായാണ് ബ്രിട്ടീഷ് എംപിമാരുടെ റിപ്പോര്‍ട്ട്. 2025-നകം 50,000 പുതിയ നഴ്‌സുമാരെ നിയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഈ പദ്ധതിയില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം പോരെന്ന് കോമണ്‍സ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) വ്യക്തമാക്കി. 

ഈ ലക്ഷ്യം എങ്ങിനെയാണ് സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുകയെന്ന് വ്യക്തതയില്ലെന്ന് പിഎസി ചൂണ്ടിക്കാണിച്ചു. ഏത് തരത്തിലുള്ള നഴ്‌സുമാരെ, എവിടെ നിന്ന് കണ്ടെത്തുമെന്ന കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ കെയറിനും (ഡിഎച്ച്എസ്‌സി) ഉറപ്പുകളില്ലെന്ന് എംപിമാര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാല്‍ശതമാനം പുതിയ നഴ്‌സുമാരും, ഹെല്‍ത്ത് വിസിറ്റേഴ്‌സും എന്‍എച്ച്എസ് വിട്ടുപോയെന്ന് കിംഗ്‌സ് ഫണ്ട് ഹെല്‍ത്ത് ബുദ്ധികേന്ദ്രവലും ഗവേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ 10 ശതമാനവും ആദ്യ വര്‍ഷം തന്നെ എന്‍എച്ച്എസ് ഉപേക്ഷിച്ചിരുന്നു. 

കഴിഞ്ഞ 10 വര്‍ഷത്തിനിടെ എന്‍എച്ച്എസിലെ ആകെ നഴ്‌സുമാരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആവശ്യത്തിന് അനുസൃതമായ രീതിയിലേക്ക് ഇത് എത്തുന്നില്ല. ഏകദേശം 40,000 നഴ്‌സിംഗ് വേക്കന്‍സികള്‍, അതായത് 12% പോസ്റ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്‍എച്ച്എസിന്റെ ദീര്‍ഘകാല പദ്ധതി നഴ്‌സുമാരുടെ എണ്ണക്കുറവ് പ്രശ്‌നമായി വിലയിരുത്തുമ്പോഴും നഴ്‌സിംഗ് വര്‍ക്ക്‌ഫോഴ്‌സിനെ ഇറക്കാനുള്ള പദ്ധതികള്‍ മുന്നോട്ട് വെയ്ക്കുന്നില്ല. എന്നുമാത്രമല്ല ലോംഗ് ടേം പദ്ധതി ആരംഭിക്കുന്നത് 2019-ല്‍ നിന്നും 2020 സ്പ്രിംഗിലേക്ക് നീട്ടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത വേണമെന്നാണ് പിഎസി ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.