CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 21 Minutes 43 Seconds Ago
Breaking Now

പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് അടിസ്ഥാന ശിലയിട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് 88-ാം പിറന്നാള്‍; ഇന്ത്യന്‍ സമ്പദ് രംഗത്തെ സൂപ്പര്‍സ്റ്റാര്‍!

രാജ്യത്തിന്റെ 13-ാമത് പ്രധാനമന്ത്രിയായി 2004 മുതല്‍ 2014 വരെ സേവനം അനുഷ്ഠിച്ച ഡോ. മന്‍മോഹന്‍ സിംഗ് നിലവില്‍ രാജ്യസഭാംഗമാണ്

മുന്‍ പ്രധാനമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിന് 88-ാം ജന്മദിനാഘോഷം. 2004 മുതല്‍ 2014 വരെയുള്ള കാലത്ത് സഖ്യസര്‍ക്കാരിനെ നയിച്ച നേതാവാണ് അദ്ദേഹം. പ്രധാനമന്ത്രി പദത്തില്‍ എത്തുന്നതിന് മുന്‍പ് 1991ലെ നരസിംഹ റാവു മന്ത്രിസഭയിലെ ധനമന്ത്രിയായി നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഡോ. മന്‍മോഹന്‍ സിംഗിന്റെ സംഭാവനകളില്‍ സുപ്രധാനമായി എടുത്ത് പറയപ്പെടുന്ന കാര്യം. 

ആധുനിക ഇന്ത്യയുടെ അടിസ്ഥാന ശിലകള്‍ പാകിയ ബജറ്റെന്നാണ് 1991-ലെ സിംഗിന്റെ ബജറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. എന്നാല്‍ തന്റെ നേതാവ് പിവി നരസിംഹ റാവുവിന് ക്രെഡിറ്റ് നല്‍കാനും അദ്ദേഹം മടിച്ചില്ല. 'ബുദ്ധിമുട്ടേറിയ തെരഞ്ഞെടുപ്പും, ധൈര്യസമേതവുമുള്ള തീരുമാനങ്ങളുമായിരുന്നു അത്. പ്രധാനമന്ത്രി നരസിംഹ റാവു അതിനുള്ള സ്വാതന്ത്ര്യം എനിക്ക് അനുവദിച്ചു, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ എത്രത്തോളം പ്രതിസന്ധി നേരിടുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഇത് സംഭവിച്ചത്', റാവുവിന്റെ 100-ാം വാര്‍ഷിക ആഘോഷങ്ങളില്‍ സിംഗ് പറഞ്ഞു. 

ആര്‍ബിഐ ഗവര്‍ണര്‍ പദവിയില്‍ വരെ എത്തിയിട്ടുള്ള സിംഗ് 1932 സെപ്റ്റംബര്‍ 26ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ജനിച്ചത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും പഠിച്ച അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടി. പഞ്ചാബ് യൂണിവേഴ്‌സിറ്റിക്ക് പുറമെ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനുമായി. 

രാജ്യത്തിന്റെ 13-ാമത് പ്രധാനമന്ത്രിയായി 2004 മുതല്‍ 2014 വരെ സേവനം അനുഷ്ഠിച്ച ഡോ. മന്‍മോഹന്‍ സിംഗ് നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.