CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 41 Seconds Ago
Breaking Now

'കാര്‍ റേസ് കാണാനല്ല, 15,300 കോടിയുടെ നിക്ഷേപത്തിനെന്ന് സര്‍ക്കാര്‍'; ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞ് വിജയ് ചെന്നൈയില്‍

തമിഴ്‌നാട്ടിലേക്ക് നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബര്‍ 10ന് മുഖ്യമന്ത്രി ലണ്ടനിലേക്ക് പോയത്.

ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈയില്‍ തിരിച്ചെത്തി. രാവിലെ എട്ടോടെയാണ് അദ്ദേഹം ചെന്നൈ വിമാനത്താവളത്തിലെത്തിയത്. തമിഴ്‌നാട്ടിലേക്ക് നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബര്‍ 10ന് മുഖ്യമന്ത്രി ലണ്ടനിലേക്ക് പോയത്.

എന്നാല്‍, ലണ്ടനിലെത്തിയതിന് പിന്നാലെ നടന്‍ അജിത്തിന്റെ കാര്‍ റേസ് കാണാന്‍ മുഖ്യമന്ത്രി പോയതിനെ ചൊല്ലി പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തി. റേസ് ഫ്‌ലാഗ് ഓഫ് ചെയ്തതും സി. ജോസഫ് വിജയ് ആയിരുന്നു. നടി തൃഷയ്‌ക്കൊപ്പം റേസ് കാണുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. നിക്ഷേപ സമാഹരണത്തിനായി കാര്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും റേസ് കാണാനാണ് മുഖ്യമന്ത്രി ലണ്ടനില്‍ പോയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം, ലണ്ടന്‍ സന്ദര്‍ശനത്തിനിടെ വിവിധ കമ്പനികളുമായി ധാരണാപത്രങ്ങള്‍ ഒപ്പിട്ടെന്നും 15,300 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായും ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിലൂടെ പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. സന്ദര്‍ശനത്തിന്റെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കമ്പനികളുമായി കരാര്‍ ഒപ്പിടുന്ന ചിത്രങ്ങളും ടിവികെ പുറത്തുവിട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.