CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 22 Seconds Ago
Breaking Now

മകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജില്‍ ; പിതാവ് ജീവനൊടുക്കി ; മൂന്നു കുറിപ്പുകള്‍ കണ്ടെത്തി

കഴിഞ്ഞ ബുധനാഴ്ചയാണ് കിഷോര്‍ മകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജില്‍ വച്ചതിന് ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി ഫ്രിജില്‍ വച്ചതിന് ശേഷം ആത്മഹത്യ ചെയ്തു. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന കിഷോര്‍ ധനക് (40) ആണ് മകള്‍ ഹിമാന്‍ഷിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് മൂന്നു കുറിപ്പുകള്‍ കണ്ടെത്തി. ഭാര്യ കുടുംബ വീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം.

കഴിഞ്ഞ ബുധനാഴ്ചയാണ് കിഷോര്‍ മകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജില്‍ വച്ചതിന് ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സെപ്തംബര്‍ 14ന് പിതാവിന്റെ വീട്ടിലേക്ക് പോയ കിഷോറിന്റെ ഭാര്യ ഫോണ്‍ ചെയ്തിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഫോണില്‍ കിഷോറിനെ കിട്ടാതായതോടെ ഭാര്യ സഹോദരനെ അന്വേഷിക്കാന്‍ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ സഹോദരന്‍ കിഷോര്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വീടിനുള്ളില്‍ പരിശോധന നടത്തിയ പൊലീസിന് മൂന്ന് ആത്മഹത്യാ കുറിപ്പുകള്‍ ലഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിവരിക്കുന്നതായിരുന്നു അതില്‍ ഒരെണ്ണം. ബിസിനസ് സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കേണ്ട 7.25 ലക്ഷം രൂപ കിട്ടിയില്ലെന്നും വായ്പകള്‍ സംബന്ധിച്ച വിവരങ്ങളും ഇതിലുണ്ടായിരുന്നു. മറ്റൊരു കുറിപ്പിലാണ് മകളെ കൊലപ്പെടുത്തിയ കാര്യം വിശദീകരിക്കുന്നത്. മകള്‍ കഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും ക്ഷമിക്കണമെന്നും അതില്‍ എഴുതിയിട്ടുണ്ടായിരുന്നു. മകളുടെ മൃതദേഹം ഫ്രിജിലുണ്ടെന്നും കത്തിലുണ്ടായിരുന്നു. വീട്ടിലെ ഒരു മുറി ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. മകളെ വെള്ള വസ്ത്രം ധരിപ്പിച്ചാണ് കിഷോര്‍ ഫ്രിജില്‍ വച്ചിരുന്നത്. ഹാപ്പി ബര്‍ത്ത്‌ഡേ ഹിമാന്‍ഷി എന്നെഴുതിയ കുറിപ്പും ഫ്രിജില്‍ വച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.