CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 42 Seconds Ago
Breaking Now

അടുത്ത വര്‍ഷവും എ-ലെവല്‍ പരീക്ഷ വേണ്ട! വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ അസസ്‌മെന്റ് പ്രകാരം മാര്‍ക്ക് നല്‍കാം; ജൂലൈ വരെ പഠിക്കാന്‍ ഉപദേശവുമായി യൂണിവേഴ്‌സിറ്റികള്‍

പരീക്ഷാ കാലം വൈകിച്ച്, ചില വിഷയങ്ങളില്‍ വെട്ടിക്കുറവ് വരുത്തി സമ്മര്‍ദം കുറയ്ക്കാമെന്നാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിലപാട്

വീണ്ടുമൊരു വിദ്യാഭ്യാസ ദുരന്തം സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ അടുത്ത വര്‍ഷത്തെ എ-ലെവല്‍ പരീക്ഷ റദ്ദാക്കണെമന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി മേധാവികള്‍. അധ്യാപകര്‍ നല്‍കുന്ന അസസ്‌മെന്റ് പ്രകാരം മാര്‍ക്ക് നല്‍കണെമന്നാണ് ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി, ഷെഫീല്‍ഡ് ഹാലം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം നിരവധി ആഴ്ചകളിലെ ക്ലാസുകള്‍ നഷ്ടമായത് നികത്താന്‍ പാഠ്യപദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് പകരം സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് തെറ്റാണെന്ന് ഇവര്‍ പറഞ്ഞു. 

എന്നാല്‍ അക്കാഡമിക് വര്‍ഷം മുഴുവന്‍ പഠനത്തിനായി നീക്കിവെയ്ക്കാനും, അധ്യാപകര്‍ നല്‍കുന്ന മാര്‍ക്കിനെ ആശ്രയിക്കാനുമുള്ള ഇവരുടെ ഉപദേശം എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണിന്റെ നിലപാടിന് വിരുദ്ധമാണ്. അസസ്‌മെന്റുകള്‍ നല്‍കുന്നത് ചെറുതായി വൈകിപ്പിക്കാനും, കരിക്കുലം വെട്ടിച്ചുരുക്കുന്നതുമാണ് വില്ല്യംസണ്‍ മുന്നോട്ട് വെച്ചിട്ടുള്ള പദ്ധതി. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള മുഴുവന്‍ സമയവും നല്‍കണമെന്ന് ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി വിസി സര്‍ ഡേവിഡ് ഈസ്റ്റ്‌വുഡും, ഷെഫീല്‍ഡ് ഹാലാമിലെ സര്‍ ക്രിസ് ഹസ്ബന്‍ഡും ടൈംസില്‍ കുറിച്ചു. 

എ-ലെവല്‍ പരീക്ഷ റദ്ദാക്കി, ഈ വര്‍ഷത്തെ അക്കാഡമിക് വര്‍ഷം പൂര്‍ത്തിയാക്കാനാണ് ഇവരുടെ നിര്‍ദ്ദേശം. ഇതുവഴി ലോക്കല്‍ ലോക്ക്ഡൗണ്‍ പോലുള്ള അവസ്ഥകള്‍ മൂലം അനിശ്ചിതാവസ്ഥ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവും ലഭിക്കും. യൂണിവേഴ്‌സിറ്റികള്‍ക്കും അസസ്‌മെന്റ് സംബന്ധിച്ച് കൃത്യത കൈവരും. വിദ്യാഭ്യാസ പ്രക്രിയയ്ക്ക് തടസ്സം വന്നെങ്കിലും സ്‌കൂളില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ വരവ് പ്രശ്‌നങ്ങള്‍ ഇല്ലാത്തത രീതിയിലേക്ക് മാറും, യൂണിവേഴ്‌സിറ്റി മേധാവികള്‍ പറഞ്ഞു. 

തീരുമാനങ്ങള്‍ കൃത്യസമയത്ത് കൈക്കൊള്ളുന്നത് കുട്ടികള്‍ക്ക് ഗുണമാകുമെന്ന് വിസിമാര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അടുത്ത വര്‍ഷം പരീക്ഷ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. ഓഫ്ക്വാലുമായി ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിക്കുകയാണ്. പരീക്ഷാ കാലം വൈകിച്ച്, ചില വിഷയങ്ങളില്‍ വെട്ടിക്കുറവ് വരുത്തി സമ്മര്‍ദം കുറയ്ക്കാമെന്നാണ് ഇവരുടെ നിലപാട്. തീരുമാനം അവസാന സമയത്തേക്ക് വെച്ചാല്‍ കാര്യങ്ങള്‍ ഈ വര്‍ഷത്തേത് പോലെ കുഴപ്പമാകുമെന്നാണ് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.