CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പേര് നല്‍കാനുള്ള അവസാന തിയതി ഇന്ന്

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ബൈബിള്‍ കലോത്സവത്തില്‍  പങ്കെടുക്കുവാന്‍  പേര് നല്‍കാനുള്ള അവസാന തിയതി ഇന്ന് .  കഴിഞ്ഞ വര്ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഈ വര്ഷം വെര്‍ച്യുല്‍ ബൈബിള്‍ കലോത്സവമാണ് നടത്തുക . തങ്ങള്‍ കണ്ടതും കേട്ടതും പഠിച്ചറിഞ്ഞതുമായ വിശ്വാസ സത്യങ്ങളെ പ്രഘോഷിക്കുകയാണ് ഓരോ ബൈബിള്‍ കലോത്സവത്തിലൂടെയും നടക്കുക .  അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തില്‍നിന്നുകൊണ്ട് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. ഓരോ എയ്ജ് ഗ്രൂപ്പുകാര്‍ക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് നടത്തുക. മത്സരങ്ങള്‍ക്ക് പേര് നല്‍കാനുള്ള അവസാന തിയതി ഇന്ന് സമാപിക്കും .  മത്സരങ്ങള്‍ക്കുള്ള  വീഡിയോ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ 1 ന് ആണ്.   ഗ്രേറ്റ് ബ്രിട്ടന്‍ രൂപത   ബൈബിള്‍ കലോത്സവത്തെക്കുറിച്ചും  മത്സരങ്ങള്‍ അയക്കേണ്ട രീതികളെക്കുറിച്ചും അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്ശിക്കണമെന്ന് ബൈബിള്‍ അപ്പോസ്റ്റോലെറ്റിനുവേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു . http://smegbbiblekalotsavam.com/?page_id=748

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.