CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 20 Minutes 58 Seconds Ago
Breaking Now

പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അവശത ; ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ മനുഷ്യരിലുള്ള വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കോവിഡ് വാക്‌സിനിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ മനുഷ്യരിലുള്ള വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വാക്‌സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പരീക്ഷണം അടിയന്തരമായി നിര്‍ത്തിയത്. അതേസമയം, കൊവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും, മുന്‍കരുതല്‍ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി.

'ഞങ്ങള്‍ താല്‍ക്കാലികമായി മനുഷ്യരിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള ENSEMBLE പരീക്ഷണവും നിര്‍ത്തിവയ്ക്കുന്നു, പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അവശത കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്', കമ്പനി അറിയിച്ചു.

കോവിഡ് വാക്‌സിനിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. സെപ്തംബര്‍ 23ടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നത്. യുഎസില്‍ ഉള്‍പ്പെടെ 60,000ളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.

എന്നാല്‍ 60,000 പേരെ വാക്‌സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനം കമ്പനി തല്‍ക്കാലം പിന്‍വലിച്ചു. അമേരിക്കയില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ഇടങ്ങളില്‍ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. പരീക്ഷണം നടത്തുന്ന മറ്റ് രാജ്യങ്ങള്‍ അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവയാണ്

 




കൂടുതല്‍വാര്‍ത്തകള്‍.