CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 22 Minutes 21 Seconds Ago
Breaking Now

വെയില്‍സില്‍ ഇന്ന് മുതല്‍ 17 ദിവസത്തെ ലോക്ക്ഡൗണ്‍; സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവശ്യ വസ്തുക്കള്‍ മാത്രം വിറ്റാല്‍ മതിയെന്ന് ഉത്തരവിട്ട് ഫസ്റ്റ് മിനിസ്റ്റര്‍; ആളുകള്‍ എന്ത് വാങ്ങണമെന്നത് തീരുമാനിക്കാന്‍ സര്‍ക്കാര്‍; ഇംഗ്ലണ്ടിന്റെ 3 ടിയറിലും കടുപ്പം ഈ ലോക്ക്ഡൗണ്‍

ആളുകള്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും, വ്യായാമത്തിനും മാത്രമാണ് വീടിന് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്

വെയില്‍സില്‍ 17 ദിവസം നീളുന്ന ലോക്ക്ഡൗണ്‍ വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ ആരംഭിക്കാന്‍ ഇരിക്കവെ അവശ്യ വസ്തുക്കള്‍ മാത്രം വില്‍ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഉത്തരവ്. വസ്ത്രങ്ങള്‍ പോലുള്ള ഉത്പന്നങ്ങള്‍ കസ്റ്റമേഴ്‌സിന് വില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് സ്‌റ്റോറുകളെ അറിയിച്ചിരിക്കുന്നത്. ഏറ്റവും പ്രാധാന്യമുള്ള വസ്തുക്കള്‍ മുന്‍ഗണനാ ക്രമത്തില്‍ വില്‍ക്കാനാണ് ഈ നിര്‍ദ്ദേശം. 

മഹാമാരി ആരംഭിക്കുന്ന സമയത്ത് ദൃശ്യമായ രീതിയില്‍ വാങ്ങുന്ന സാധനങ്ങളുടെ പേരില്‍ ആളുകള്‍ തമ്മില്‍ വഴക്കുകള്‍ രൂപപ്പെടാന്‍ ഈ പരിപാടി വഴിയൊരുക്കുമെന്നാണ് ആശങ്ക. വെള്ളിയാഴ്ച വൈകുന്നേരം കര്‍ശനമായ വിലക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഫുഡ് ഷോപ്പ്, ഓഫ് ലൈസന്‍സുകള്‍, ഫാര്‍മസികള്‍ എന്നിവര്‍ക്ക് പുറമെയുള്ള റീട്ടെയിലര്‍മാര്‍ അടച്ചുപൂട്ടേണ്ടി വരും. പബ്ബുകളും, റെസ്റ്റൊറന്റുകളും അടച്ചിടും. ആളുകള്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും, വ്യായാമത്തിനും മാത്രമാണ് വീടിന് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്. ഇന്‍ഡോറിലും, ഔട്ട്‌ഡോറിലും മറ്റ് കുടുംബങ്ങളുമായി സമ്പര്‍ക്കം പാടില്ല. 

ഒക്ടോബര്‍ 30ന് ഹാം ടേം അവസാനിക്കുന്നതോടെ മിക്ക സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളും വീടുകളില്‍ കുടുങ്ങും. സാധിക്കാവുന്ന എല്ലാ മേഖലയിലും വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഡോറിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും ഫേസ് മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം അവശ്യ വസ്തുക്കള്‍ ഏതെല്ലാമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. വിലക്കുകള്‍ ഏത് വിധത്തിലാണ് നടപ്പാക്കുകയെന്ന് പോലീസിനും വ്യക്തതയില്ല. 

ഇംഗ്ലണ്ടില്‍ പ്രഖ്യാപിച്ച 3 ടിയര്‍ സിസ്റ്റത്തിലും കര്‍ശനമാണ് വെയില്‍സിലെ ലോക്ക്ഡൗണ്‍. ഇംഗ്ലണ്ടിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വെയില്‍സിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഈ ആഴ്ച പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ ഈ വിലക്ക് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് പോലീസ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ പദ്ധതിക്കായി ഒരുങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് റീട്ടെയിലര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.