CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 18 Seconds Ago
Breaking Now

പെന്‍ഷന്‍ വാങ്ങുന്ന ഭാര്യ തനിക്ക് ചെലവിന് നല്‍കണമെന്ന് ഭര്‍ത്താവ് ; ജീവനാംശം അംഗീകരിച്ച് കോടതി

1955 ലെ ഹിന്ദു മാരേജ് ആക്ട് പ്രകാരം, ഭാര്യയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട്, 2013 ലാണ് ഭര്‍ത്താവ് കോടതിയെ സമീപിക്കുന്നത്.

വിവാഹമോചിതരായ ദമ്പതിമാരില്‍ ഭാര്യയ്ക്ക് ഗവണ്‍മെന്റ് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അതിനാല്‍ തനിക്ക് ഭാര്യയില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് ഭര്‍ത്താവ്. ഭര്‍ത്താവിന്റെ വാദം അംഗീകരിച്ച കോടതി ജീവനാംശം നല്‍കാന്‍ ഭാര്യയോട് ഉത്തരവിടുകയും ചെയ്തു. മാസം 1000 രൂപ വീതം നല്‍കണമെന്നാണ് കോടതി വിധി. ഉത്തര്‍പ്രദേശിലാണ് സംഭവം.

വര്‍ഷങ്ങളായി വേര്‍പ്പിരിഞ്ഞ് താമസിക്കുന്നവരാണ് ദമ്പതികള്‍. 1955 ലെ ഹിന്ദു മാരേജ് ആക്ട് പ്രകാരം, ഭാര്യയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട്, 2013 ലാണ് ഭര്‍ത്താവ് കോടതിയെ സമീപിക്കുന്നത്.

ഭാര്യ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച വ്യക്തിയാണെന്നും മാസം 12000 പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ്, കോടതി ജീവനാംശം നല്‍കാന്‍ വിധിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.