CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 36 Minutes 52 Seconds Ago
Breaking Now

പാകിസ്ഥാന്‍ കൊലമാസ്സ് ഡാ! ഫ്രാന്‍സിലെ നയതന്ത്ര പ്രതിനിധിയെ തിരികെ വിളിക്കാന്‍ പാക് അസംബ്ലി പ്രമേയം; അങ്ങനെ ഒരാള്‍ ഇല്ലെന്ന് അവര്‍ അറിഞ്ഞില്ല!

പാകിസ്ഥാന്റെ ഫ്രാന്‍സിലെ അവസാനത്തെ അംബാസിഡര്‍ മൊയിന്‍ ഉള്‍ ഹഖ് മൂന്ന് മാസം മുന്‍പ് ചൈനയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയിരുന്നു

മണ്ടത്തരങ്ങള്‍ കാണിച്ച് കൂട്ടുന്നത് പാകിസ്ഥാനെ സംബന്ധിച്ച് പുത്തരിയുള്ള കാര്യമൊന്നുമല്ല. തങ്ങള്‍ വലിയ സംഭവമാണെന്ന് തെളിയിക്കാന്‍ ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും അവരെ ലോകത്തിന് മുന്നില്‍ നാറ്റിക്കാറുണ്ട്. ഇപ്പോള്‍ ഇസ്ലാമിനെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കാനായി പാകിസ്ഥാന്‍ ദേശീയ അസംബ്ലി പാസാക്കിയ പ്രമേയമാണ് പുതിയ തമാശ.

ഇസ്ലാമിക രാജ്യങ്ങളും, ഫ്രാന്‍സും തമ്മില്‍ കലിപ്പ് രൂക്ഷമാകുന്നതിന് ഇടയിലാണ് പാരീസില്‍ നിന്നും തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരികെ വിളിക്കാന്‍ പാകിസ്ഥാന്റെ 'മാസ്' പ്രമേയം പാസാക്കിയത്. എന്നാല്‍ പ്രമേയം പാസാക്കി സ്വയം വിഡ്ഢികളായെന്ന് അവര്‍ പിന്നീടാണ് അറിഞ്ഞത്. കാരണം ഫ്രാന്‍സില്‍ പാകിസ്ഥാന് അംബാസിഡറില്ലായിരുന്നു!

പാകിസ്ഥാന്റെ ഫ്രാന്‍സിലെ അവസാനത്തെ അംബാസിഡര്‍ മൊയിന്‍ ഉള്‍ ഹഖ് മൂന്ന് മാസം മുന്‍പ് ചൈനയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയിരുന്നു. ഹഖിന് പകരം പാരീസില്‍ അംബാസിഡറെ നിയോഗിക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. വസ്തുതകള്‍ ഇതായിരിക്കവെയാണ് പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഉള്‍പ്പെടെയുള്ളവര്‍ ദേശീയ അസംബ്ലിയില്‍ ഇല്ലാത്ത അംബാസിഡറെ തിരികെ വിളിക്കാന്‍ പ്രമേയം പാസാക്കിയത്. 

ഫോറിന്‍ ഓഫീസ് ചുമതലയുള്ള ഖുറേഷിക്ക് ഫ്രാന്‍സില്‍ അംബാസിഡറില്ലെന്ന വിവരം അറിയേണ്ടതാണ്. പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ ക്ലാസില്‍ കാണിച്ച അധ്യാപകന്റെ തലയറുത്ത സംഭവത്തിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ച് പ്രസിഡന്റ് മാക്രോണ്‍ രംഗത്ത് വന്നത്. ഇതിനെതിരെ തുര്‍ക്കിയുടെ നേതൃത്വത്തില്‍ മുസ്ലീം രാജ്യങ്ങള്‍ സംഘടിക്കുന്നുണ്ട്. തുര്‍ക്കിയുടെ വാലാട്ടി നില്‍ക്കുന്ന ഇമ്രാന്‍ ഖാന് ഇത്തരമൊരു പ്രമേയം പാസാക്കാതെ തരമില്ലെന്നതാണ് മറ്റൊരു വസ്തുത. 




കൂടുതല്‍വാര്‍ത്തകള്‍.